സംവാദത്തിൽ രമേഷ് പെരുമ്പിലാവ് സംസാരിക്കുന്നു
ദുബൈ: പ്രവാസി ഇന്ത്യ സാംസ്കാരികവേദി 2018, കഠിനകഠോരമീ അണ്ഡകടാഹം എന്നീ സിനിമകളെ കുറിച്ച് സംവാദം നടത്തി. പ്രവാസി ഇന്ത്യ ദുബൈ ജനറൽ സെക്രട്ടറി മുഹമ്മദ് ഷഫീഖ് ഉദ്ഘാടനം ചെയ്തു. രമേഷ് പെരുമ്പിലാവ്, അനൂപ് കുമ്പനാട്, അസി എന്നിവർ സംവാദം നയിച്ചു.
സാദിഖ് വാണിമേൽ, ഉമർ കാഞ്ഞിരപ്പിള്ളി, മനാഫ് ഇരിങ്ങാലക്കുട, അക്ബർ അണ്ടത്തോട്, നാസർ ഊരകം, അസ്ലം കണ്ണൂർ എന്നിവർ സംസാരിച്ചു. ഷംനാസ് പി.പി. ചർച്ച ക്രോഡീകരിച്ചു. അനസ് മാള അധ്യക്ഷത വഹിച്ചു. സക്കീർ ഒതളൂർ സ്വാഗതവും സക്കരിയ കണ്ണൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.