നാടൻകലയുടെ ഉത്സവം തീർത്ത്​ പ്രസീത ചാലക്കുടിയും സംഘവും

അബൂദബി: ശക്തി തിയറ്റേഴ്‌സി​​​െൻറ ആഭിമുഖ്യത്തിൽ അബൂദബി മുസ്സഫ മലയാളി സമാജത്തിൽ  ഒരുക്കിയ ഫോക്​ഫെസ്​റ്റിൽ അണി നിരന്ന നൂറിലേറെ കലാകാർ അവതരിപ്പിച്ചത്​ അവിസ്​മരണീയമായ കലാവിസ്​മയം. പ്രസീത ചാലക്കുടിയും സംഘവുമാണ്​ നാട്ടുനൻമയുടെ ഒാർമയുണർത്തുന്ന പാട്ടുകളും ചുവടുകളുമായി ആസ്വാദകർക്ക്​ മുന്നിലെത്തിയത്​. യു.എഇഎക്സ്ചേഞ്ച് പ്രതിനിധി വിനോദ്നമ്പ്യാർ ആശംസകൾ അർപ്പിച്ചു. 
ലോകകേരളസഭാംഗം കെ.ബി.മുരളി, അബൂദബി കേരള സോഷ്യൽ സ​​െൻറർപ്രസിഡൻറ്​ എ.കെ.ബീരാൻകുട്ടി , മലയാളി സമാജം പ്രസിഡൻറ്​ നാസർ എന്നിവർ സന്നിഹിതരായിരുന്നു. മഹാരാജാസ്കോളേജിൽ കൊലചെയ്യപ്പെട്ട അഭിമന്യുവിനെ അനുസ്മരിച്ച്​  ജയേഷ്നിലമ്പൂർ സംസാരിച്ചു.സുരേഷ്പാടൂർ സ്വാഗതംപറഞ്ഞു. 
പ്രസീത ചാലക്കുടിക്ക്ശക്തി തിയറ്റേഴ്സി​​​െൻറ ഉപഹാരം ശക്തിതിയറ്റേഴ്സ്പ്രസിഡൻറ്​ വി.പി.കൃഷ്ണകുമാർ നൽകി. 

Tags:    
News Summary - events-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.