Posted On
date_range Updated On
date_range അജ്മാന് ഇന്ത്യന്‍ അസോസിയേഷന് അംബാസഡർക്ക് സ്വീകരണം നല്കി
അജ്മാന് : യു.എ.ഇയില്‍ പുതുതായി ചുമതലയേറ്റ ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിംഗ് സൂരിക്ക് അജ്മാന് ഇന്ത്യന്‍ അസോസിയേഷെൻറ ആഭിമുഖത്തില്‍ സ്വീകരണം നല്കി. അജ്മാന് ഇന്ത്യന്‍ അസോസിയേഷന് സ്പോര്‍ട്സ് കോംപ്ലക്സ് ഹാളില്‍ നടന്ന സ്വീകരണ യോഗത്തില്‍ അസോസിയേഷന് രക്ഷാധികാരി അബ്ദുല്‍ റഹ്മാന് സാലം അല്‍ സുവൈദി, നരേഷ് സുരി, ബിന്ദു പണിക്കര്‍ എന്നിവര്‍ സംസാരിച്ചു. അജ്മാന് ഇന്ത്യന്‍ അസോസിയേഷന് നടത്തുന്ന പ്രവര്‍ത്തനങ്ങളെ അംബാസഡര്‍ നവദീപ് സിംഗ് സൂരി അഭിനന്ദിച്ചു. അജ്മാന് ഇന്ത്യന്‍ അസോസിയേഷന് പ്രസിഡൻറ് ഒ.വൈ.ഖാന് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് അബ്ദുല്‍ സലഹ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.