ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നാളെ​ അബൂദബിയിൽ

അബൂദബി: കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്​ലിംലീഗ്​ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവർ വ്യാഴാഴ്​ച അബൂദബിയിലെത്തും. 
ഇന്ത്യൻ ഇസ്​ലാമിക്​ സ​​െൻററിൽ നടക്കുന്ന കെ.എം.സി.സി തവനൂർ മണ്ഡലം പ്രവർത്തനോദ്​ഘാടന പരിപാടികളിൽ പ​െങ്കടുക്കാനാണ്​ ഇരുവരും വരുന്നത്​. വി.ടി. ബൽറാം എം.എൽ.എയും പരിപാടിയിൽ സംബന്ധിക്കും.

പുതിയ കമ്മിറ്റിയുടെ പ്രവർത്തനങ്ങളുടെ ഉദ്​ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവഹിക്കുമെന്ന്​ കെ.എം.സി.സി തവനൂർ മണ്ഡലം ​ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉമ്മൻചാണ്ടി മുഖ്യാതിഥിയും വി.ടി. ബൽറാം എം.എൽ.എ മുഖ്യ പ്രഭാഷകനും ആയിരിക്കും. 2020 വരെയുള്ള പ്രവര്‍ത്തന പദ്ധതികളുടെ രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. എവേക്കനിങ്​, റിഹാബിറ്റേറ്റ്, എംപവര്‍ ലക്ഷ്യങ്ങളോടെയാണ്​ അടുത്ത മൂന്ന്​ വർഷത്തെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്​തിരിക്കുന്നതെന്ന്​ ഭാരവാഹികളായ നാസര്‍ ടി.കെ മംഗലം, നൗഷാദ് തൃപ്പങ്ങോട്, പ്രോഗ്രാം കോഒാഡിനേറ്റര്‍ ഹൈദര്‍ ബിന്‍ മൊയ്തു നെല്ലിശ്ശേരി തുടങ്ങിയവര്‍ അറിയിച്ചു.​േ
 രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന ഉത്തരേന്ത്യൻ മേഖലകളിൽ കിണര്‍ നിർമിക്കുന്ന മുസ്​ലിം ലീഗ്​ ദേശീയ കമ്മിറ്റിയുടെ പദ്ധതിയിലേക്കുള്ള ഫണ്ട്​ ചടങ്ങിൽ കൈമാറും. 
കഴിഞ്ഞ മൂന്ന്​ വര്‍ഷം 75 ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി നടത്തി.

അബൂദബി തവനൂര്‍ മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തനോദ്​ഘാടന പരിപാടികൾ വിശദീകരിച്ച്​ ഭാരവാഹികൾ സംഘടിപ്പിച്ച വാർത്താസമ്മേളനം
 

വരും വർഷങ്ങളിൽ പി.എസ്.സി പരിശീലനം, തൊഴിൽ മാർഗനിർദേശം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന മുൻ പ്രവാസികൾക്ക്​ പ്രതിമാസ പെന്‍ഷന്‍, ആരോഗ്യസുരക്ഷ തുടങ്ങിയ പദ്ധതികളും ആവിഷ്​കരിക്കുമെന്നും ഭാരവാഹികൾ വ്യക്​തമാക്കി.അബൂദബി ഇന്ത്യന്‍ ഇസ്​ലാമിക് സ​​െൻററിൽ വ്യാഴാഴ്​ച രാത്രി 7.30ന് പരിപാടികൾ ആരംഭിക്കും. മുസ്​ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ബാവഹാജി, തവനൂര്‍ മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം മുതൂര്‍, കെ.എം.സി.സി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ, ട്രഷറര്‍ യു. അബ്​ദുല്ല ഫാറൂഖി, അബൂദബി സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂറലി കല്ലുങ്ങൽ‍, ഇന്ത്യന്‍ ഇസ്​ലാമിക് സ​​െൻറര്‍ ജനറൽ സെക്രട്ടറി കരപ്പാത്ത് ഉസ്മാന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

Tags:    
News Summary - event-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.