റസീന ഹൈദർ, ലേഖ ജെസ്റ്റിൻ, ദീപ പ്രമോദ്
ദുബൈ: കാഫ് ദുബൈ സെപ്റ്റംബർ 29ന് ദുബൈ കെ.എം.സി.സിയിൽ നടത്തുന്ന ‘എന്റെ പ്രവാസം എന്റെ ജീവിതം’ പരിപാടിയോടനുബന്ധിച്ച് ഈ വിഷയത്തിൽ സംഘടിപ്പിച്ച ലേഖന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
റസീന ഹൈദർ, ലേഖ ജെസ്റ്റിൻ, ദീപ പ്രമോദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സന്ധ്യ രഘുകുമാറിന് പ്രത്യേക ജൂറി പരാമർശവും ജെനി പോൾ, അന്തര ജീവ് എന്നിവർക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു. ബിനു തങ്കച്ചി, പി. ശിവപ്രസാദ്, ബീവു കൊടുങ്ങല്ലൂർ എന്നിവർ ചേർന്നാണ് മികച്ച ലേഖനങ്ങൾ തെരഞ്ഞെടുത്തത്.
29ന് നടക്കുന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും നൽകും. ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവരും അവരുടെ ആത്മസത്തയെ തുറന്നുനോക്കാൻ ശ്രമിച്ചതായി തോന്നിയെന്നും നേരിയ വ്യത്യാസത്തിലാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് അർഹരായതെന്നും വിധികർത്താക്കൾ നിരീക്ഷിച്ചു.
ദീർഘകാലം പ്രവാസികളായ മൂന്നു സ്ത്രീകൾ അവരുടെ വ്യത്യസ്ത ജീവിതാനുഭവം പറയുന്ന പരിപാടിയാണ് ‘എന്റെ പ്രവാസം എന്റെ ജീവിത’മെന്ന് കോഓഡിനേറ്റർമാരായ ഉഷ ഷിനോജ്, ഷഫീന അസി, കെ.പി. റസീന എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.