ദുബൈ: കൗമാരക്കാർ എനർജി ഡ്രിംഗുകൾ ഉപേയാഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ്. 13 മുതൽ 16 വയസുവരെ പ്രായമായ കുട്ടികൾ വ്യാപകമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പുമായി എത്തിയത്. 16 വയസിൽ താെഴയുള്ളവർക്ക് എനർജി ഡ്രിംഗ്സ് വിൽക്കുന്നതിന് ഷാർജ നഗരസഭ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, മറ്റ് പാനീയങ്ങൾക്കൊപ്പം കലർത്തി ഇവ വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവ വാങ്ങിക്കുടിക്കുന്ന കുട്ടികളുടെ എണ്ണം പെരുകുകയാണ്. നിരോധം മറികടന്ന് േഗ്രാസറികളും സൂപ്പർമാർക്കറ്റുകളും മുതൽ ഫാർമസികൾ വരെ ഇതിെൻറ വിൽപ്പന നടത്തുന്നു.
സ്കൂൾ അടച്ചതുമുതലാണ് കുട്ടികൾ കൂടുതലും ഇവ വാങ്ങുന്നത്. കുട്ടികൾക്ക് ഇവ വിൽക്കുന്നത് തടയാനുള്ള നടപടികൾ എടുക്കണമെന്ന് മാതാപിതാക്കൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. എനർജി ഡ്രിംഗുകൾ കുടിച്ച് അവശരായി 20 ഒാളം കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിൽസ തേടിയിട്ടുള്ളതായി ഇംഗ്ലീഷ് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിതമായി കഫീൻ അടങ്ങിയിട്ടുള്ളതിനാലാണ് എനർജി ഡ്രിംഗുകൾ കുട്ടികൾക്ക് ഹാനികരമാകുന്നത്. 75 മുതൽ 200 മില്ലീഗ്രാം കഫീനാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ഇത് ഉറക്കക്കുറവ്, ഛർദ്ദി, ഉൽകണ്ഠ, തലവേദന എന്നിവ മുതൽ ഹൃദ്രോഗത്തിനും നാഡീതളർച്ചക്കും പോലും ഇടയാക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.