മുഹമ്മദ്​ വസീം

അരങ്ങേറ്റ പരമ്പരയിൽ സെഞ്ച്വറി നേടി ഇമാറാത്തി ക്രിക്കറ്റർ

ദുബൈ: അന്താരാഷ്​ട്ര ക്രിക്കറ്റിൽ അരങ്ങേറിയ ആദ്യ പരമ്പരയിൽതന്നെ സെഞ്ച്വറി നേടി ഇമാറാത്തി ക്രിക്കറ്റർ മുഹമ്മദ്​ വസീം. അയർലൻഡിനെതിരായ ട്വൻറി20 മത്സരത്തിലാണ്​ 60 ബാളിൽ വസീം സെഞ്ച്വറി തികച്ചത്​. യു.എ.ഇ ടീമിനുവേണ്ടി ട്വൻറി20യിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം കൈവരിച്ച വസീമി​െൻറ മികവിൽ യു.എ.ഇ ഏഴു​ വിക്കറ്റി​െൻറ ഉജ്ജ്വല വിജയം നേടി. ഇതോടെ മൂന്നു​ മത്സരങ്ങൾ അടങ്ങിയ പരമ്പര യു.എ.ഇ 2-1ന്​ സ്വന്തമാക്കി.

ദുബൈ ഐ.സി.സി അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ്​ ചെയ്​ത അയർലൻഡിന്​ 134 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. മറ്റ്​ ബാറ്റ്​സ്​മാന്മാരെ കാഴ്​ചക്കാരാക്കി വസീം (62 പന്തിൽ 107 നോട്ടൗട്ട്​) അഴിഞ്ഞാടിയപ്പോൾ 16 ഓവറിൽ യു.എ.ഇ ലക്ഷ്യംകണ്ടു. രണ്ടാം മത്സരത്തിൽ ബാസിലി​െൻറയും (20 പന്തിൽ 39) ചിരാഗ്​ സുരിയുടെയും (55 പന്തിൽ 51) മികവിലാണ്​ യു.എ.ഇ വിജയിച്ചത്​. ആദ്യം ബാറ്റ്​ ചെയ്​ത യു.എ.ഇ നാലു​ വിക്കറ്റ്​ നഷ്​ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡിന്​ 109 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

Tags:    
News Summary - Emirati cricketer scores a century in his debut series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.