Posted On
date_range Updated On
date_range എമിറേറ്റ്സ് ജീവനക്കാർക്ക് ഒക്ടോബർ മുതൽ ശമ്പളം പഴയപടി
ദുബൈ: കോവിഡിനെ തുടർന്ന് വെട്ടിച്ചുരുക്കിയ ജീവനക്കാരുടെ ശമ്പളം ഒക്ടോബർ മുതൽ പഴയപടി നൽകുമെന്ന് എമിറേറ്റ്സ് അധികൃതർ വ്യക്തമാക്കി. എമിറേറ്റ്സ് കൂടുതൽ മേഖലയിലേക്ക് സർവിസ് തുടങ്ങിയതിനു പിന്നാലെയാണ് ശമ്പളവും പഴയപടിയായത്. ഏവിയേഷൻ മേഖല തിരിച്ചുവരവിെൻറ പാതയിലാണെന്ന സൂചനയാണ് ഇതു നൽകുന്നത്. മാർച്ച് 22ന് വിമാനവിലക്ക് വന്നതോടെയാണ് ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയത്. ചിലരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു. ശമ്പളം പഴയപടിയാക്കുന്നതു സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.