ദുബൈ: യാത്രക്കിടെ കുഞ്ഞ് മരിച്ചതിനെത്തുടർന്ന് എമിറേറ്റ് വിമാനം കുവൈത്തിലിറക്കി. ദുബൈയിൽ നിന്ന് മ്യുണിക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് അടിയന്തിരമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്. ഇ.കെ. 049 നമ്പർ വിമാനത്തിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. യാത്രക്കിടെ ആരോഗ്യ നില വഷളായ കുഞ്ഞിന് അടിയന്തിര വൈദ്യ സഹായം ലഭ്യമാക്കാൻ എല്ലാ മുന്നൊരുക്കങ്ങളും എടുത്തിരുന്നു. എന്നാൽ വിമാനത്താവളത്തിൽ കാത്തുനിന്ന ഡോക്ടർ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചെങ്കിലും ഏത് രാജ്യക്കാരനാണ് മരിച്ചതെന്ന് വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സംഭവത്തെത്തുടർന്ന് രണ്ടര മണിക്കൂർ വൈകിയാണ് വിമാനം ലക്ഷ്യത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.