ഷാ​ർ​ജ: ത​മി​ഴ്‌​നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ​നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

154 യാ​ത്ര​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ 613 വി​മാ​ന​മാ​ണ്​​​ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളെ തു​ട​ർ​ന്ന്​​ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്​ ന​ട​ത്തി​യ​ത്​. ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.45 ഓ​ടെ​യാ​ണ്​ വി​മാ​നം തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ നി​ന്ന് ഷാ​ർ​ജ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട​ത്.

പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ സാ​​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പൈ​ല​റ്റ്​ ഉ​ട​നെ തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​മ്പൂ​ർ​ണ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ഉ​ച്ച​യോ​ടെ വി​മാ​നം തി​രു​വ​ന​ന്ത​പു​ര​ത്ത് സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ​താ​യി എ​യ​ർ ഇ​ന്ത്യ വ​ക്താ​വി​നെ ഉ​ദ്ധ​രി​ച്ച്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Tags:    
News Summary - Emergency landing for Tiruchirappalli-Sharjah flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.