Posted On
date_range Updated On
date_range ദുബൈയിൽ വൈദ്യുതി സ്കൂട്ടറുകൾ നിരോധിച്ചു
ദുബൈ: ദുബൈയിൽ വൈദ്യുതി സ്കൂട്ടറുകൾ ഒാടിക്കുന്നതിന് റോഡ്^ഗതാഗത അതോറിറ്റി (ആർ. ടി.എ) നിരോധനമേർപ്പെടുത്തി. അതേസമയം, വൈദ്യുതി സ്കൂട്ടറുകളുടെ ഉപയോഗം എങ്ങനെ നിയന്ത്രണ വിധേയമാക്കാമെന്നതിനെ കുറിച്ച് ആർ.ടി.എ ആലോചിക്കുന്നുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇത്തരം സ്കൂട്ടറുകളുടെ ഉപയോഗം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കഴിഞ്ഞ മാസമാണ് അതോറിറ്റി സർക്കുലർ അയച്ചത്.വൈദ്യുതി സ്കുട്ടറുകളുടെ ഉപയോഗം അനുവദിക്കുന്നതിനുള്ള സാേങ്കതിക^നിയമ മാനദണ്ഡങ്ങളും സ്കൂട്ടർ ഒാടിക്കുന്നവർ പാലിക്കേണ്ട നിബന്ധനകളും പരിശോധിച്ച് വരികയാണെന്ന് സർക്കുലറിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.