ഗ്രേസ് വാലി ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
85 ശതമാനം വിദ്യാർഥികൾ വാക്സിനെടുത്തു; നിയന്ത്രണങ്ങളിൽ ഇളവുനേടി ഇന്ത്യൻ സ്കൂൾ
അബൂദബി: 85 ശതമാനം വിദ്യാർഥികളും വാക്സിനേഷൻ സ്വീകരിച്ച സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകളുമായി അധികൃതർ. കുട്ടികൾക്ക് അസംബ്ലി, ബിരുദദാന ചടങ്ങുകൾ മുതലായവ അനുവദനീയമാക്കുകയും ഔട്ട്ഡോറിൽ ഫേസ് മാസ്ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. വാക്സിനേഷൻ നിരക്ക് അനുസരിച്ച് സ്കൂളുകൾക്ക് കളർകോഡ് നിശ്ചയിക്കുന്ന പദ്ധതിയിൽ ഏറ്റവും ഉയർന്ന ഗ്രേഡായ ബ്ലൂ കരസ്ഥമാക്കിയ ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിൽ ഈ ഇളവുകൾ കഴിഞ്ഞ ദിവസം മുതൽ അനുവദിച്ചതായി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) അറിയിച്ചു. ബ്ലൂ കോഡ് ലഭിക്കുന്ന സ്കൂളുകൾക്ക് കായികപരിപാടികൾ അടക്കം കോവിഡിനുമുമ്പ് നടത്തിയിരുന്നവ എല്ലാം ചെയ്യാനാവും. സ്കൂൾ ബസുകളിൽ അടക്കം സാമൂഹിക അകലം പാലിക്കൽ ഇത്തരം സ്കൂളുകൾക്ക് ഒഴിവാക്കാം.
അബൂദബിയിലെ വിദ്യാഭ്യാസ മേഖലക്കാകെ മാതൃകയാണ് ഗ്രേസ് വാലി ഇന്ത്യൻ സ്കൂളിെൻറ വാക്സിനേഷൻ നേട്ടമെന്ന് അഡെക് അധ്യക്ഷ സാറാ മുസല്ലം വ്യക്തമാക്കി. കുട്ടികളെ വാക്സിനേഷന് വിധേയരാക്കിയ എല്ലാ മാതാപിതാക്കളോടും നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു. വാക്സിനേഷൻ സംബന്ധമായി രക്ഷിതാക്കളുടെ അഭിപ്രായം അറിയുന്നതിന് വിദ്യാഭ്യാസ വകുപ്പ് പുതിയ സർവേക്കും അടുത്തിടെ തുടക്കം കുറിച്ചിരുന്നു.
നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന ബ്ലൂ സ്കൂൾസ് പദ്ധതിക്കു തുടക്കം കുറിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിെൻറ തീരുമാനത്തിനുപിന്നാലെ വിവിധ സ്കൂളുകളിലെ വാക്സിനേഷൻ സ്വീകരിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വലിയ തോതിൽ വർധനവുണ്ടായിട്ടുണ്ട്.
കോവിഡ് പൂർവകാല ജീവിതം വാക്സിനേഷനിലൂടെ യാഥാർഥ്യമാവുന്നുവെന്ന് ബോധ്യപ്പെടുന്നതിലൂടെ കൂടുതൽ സ്കൂളുകൾ അതിവേഗം ബ്ലൂ കോഡ് കരസ്ഥമാക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.