ദുബൈ: വേനൽ ചൂടിനെ കടത്തിവെട്ടുന്ന ഉൗഷ്മളതയോടെ, രാഷ്ട്രം തിളക്കമാർന്ന ചെറിയപെരുന്നാൾ ആഘോഷിച്ചു. യു.എ.ഇ പ ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹ മ്മദ് ബിൻ റാശിദ് ആൽ മക്തും, അബൂദബി കിരീടാവകാശിയും സായുധ സേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായ ിദ് ആൽ നഹ്യാൻ, എമിറേറ്റ് ഭരണാധികാരികൾ എന്നിവർ രാജ്യത്തെ ജനതക്ക് ഇൗദ് ആശംസകൾ നേർന്നു. വിവിധ രാഷ്ട്രത്തലവ ൻമാർ യു.എ.ഇ നായകർക്ക് ഇൗദ് ആശംസകൾ അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി മുശ്രിഫ് കൊട്ടാരത്തിൽ ഒരുക്കിയ ഇൗദ് വിരുന്നിൽ എമിറേറ്റ് ഭരണാധികാരികളും കിരീടാവകാശികളും ഒത്തുചേർന്നു.ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ദുബൈ സബീൽ മസ്ജിദിലാണ് ഇൗദ് നമസ്കാരത്തിനെത്തിയത്. കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ഉൾപ്പെടെ രാജകുമാരൻമാരും ശൈഖുമാരും ഉന്നത ഉദ്യോഗസ്ഥരും ഇവിടെ പ്രാർഥനകളിൽ പങ്കുചേർന്നു. ഇമാം ഉമർ അൽ ഖത്തീബ് നമസ്കാരത്തിനും പ്രാർഥനകൾക്കും നേതൃത്വം നൽകി. ഇസ്ലാമിക മൂല്യങ്ങളുടെ അടിത്തറ സഹിഷ്ണുതയും സമാധാനവുമാണെന്ന് അദ്ദേഹം ഒാർമപ്പെടുത്തി.
ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അബൂദബി ൈശഖ് സായിദ് ഗ്രാൻറ് മോസ്കിലാണ് ഇൗദ് നമസ്കാരത്തിൽ പങ്കുകൊണ്ടത്. ലോകമെമ്പാടും സ്നേഹവും സമാധാനവും പരത്തുവാൻ വിശ്വാസികൾ യത്നിക്കണമെന്ന് ഖുത്ബയിൽ ഇസ്ലാമിക് അഫയേഴ്സ് ജനറൽ അതോറിറ്റി ചെയർമാൻ ഡോ. മുഹമ്മദ് മത്താർ സലീം അൽ കാഅബി ആഹ്വാനം ചെയ്തു.
ഷാർജ ഭരണാധികാരി ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പതിവു പോലെ ഷാർജ അൽ ബദീ ഇൗദ് മുസല്ലയിൽ പങ്കുചേർന്നു.
ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി ഫുൈജറ ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ നമസ്കരിച്ചു. അജ്മാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുെഎമി ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുെഎമി മസ്ജിദിലാണ് പ്രാർഥനക്കെത്തിയത്. ഉമ്മുൽ ഖുവൈൻ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ റാഷിദ് അൽ മുഅല്ല ഉമ്മുൽ ഖുവൈൻ ശൈഖ് സായിദ് മസ്ജിദിൽ ഇൗദ് നമസ്കരിച്ചു. റാസൽഖൈമ ഭരണാധികാരി ശൈഖ് സഉൗദ് ബിൻ സഖർ അൽ ഖാസിമി ഖുസ്സം ഗ്രാൻറ് മുസല്ലയിലെ നമസ്കാരത്തിൽ പങ്കുചേർന്നു. പ്രാർഥനക്കു ശേഷം ഭരണാധികാരികൾ പ്രമുഖരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആശംസകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.