ഐ.എസ്.സി ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ജേതാക്കൾ
ഈദ് ആഘോഷവും ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും സംഘടിപ്പിച്ചു
അജ്മാന്: അജ്മാന് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ (ഐ.എസ്.സി) ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഇന്റേണല്‍ ഗ്രൂപ് അടിസ്ഥാനത്തിൽ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടത്തി. സ്പോര്‍ട്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കോംപ്ലക്സില്‍ സംഘടിപ്പിച്ച വാശിയേറിയ മത്സരത്തില്‍ അനന്തു, പുഷ്പരാജ്, സജുകുമാര്‍, നിക്കോളാസ്, സാജന്, ഡോ. ദിനേശ് എന്നിവര്‍ നയിച്ച ടീം ഗ്രൂപ് ചാമ്പ്യന്മാരായി. ജേതാക്കള്‍ക്ക് ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് കെ.ജി ഗിരീഷ്, ജനറല്‍ സെക്രട്ടറി ചന്ദ്രന് ബേപ്പ്, ട്രഷറര്‍ വിനോദ്കുമാര്‍, മാനേജിങ് കമ്മിറ്റി അംഗങ്ങൾ ചേർന്ന് ട്രോഫികള്‍ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.