ഷാർജ സജ ലേബർ പാർക്കിൽ നടക്കുന്ന ഈദ്​ ഫെസ്റ്റിവൽ ‘കാർണിവൽ വിത്ത്​ വർക്കേഴ്​സ്​’ ഷാർജ ലേബർ സ്​റ്റാൻഡേർഡ്​സ്​ ഡവലപ്​മെന്‍റ്​ അതോറിറ്റി ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ ഉദ്ഘാടനം​ ചെയ്യു

ഈദ്​ കാർണിവൽ തുടങ്ങി; ഷാർജയിലെ തൊഴിലാളികൾക്കിനി ആഘോഷക്കാലം

ഷാർജ: ഷാർജയിലെ പ്രവാസി തൊഴിലാളികൾക്ക്​ ഇനി പെരുന്നാളിന്‍റെ ആഘോഷക്കാലം​. ബലിപ്പെരുന്നാൾ ആഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന 'കാർണിവൽ വിത്ത്​ വർക്കേഴ്​സി​'ന്​ സജ ലേബർ പാർക്കിൽ തുടക്കമായി. കലാ-സാംസ്കാരിക-ബോധവത്​കരണ പരിപാടികളും സൗജന്യ മെഡിക്കൽ പരിശോധനകളും ലീഗൽ-മോട്ടിവേഷണൽ​ സെഷൻസും ഈദ്​ ബസാറുമൊക്കെ അടക്കം വിപുലമായ ആഘോഷത്തിനാണ്​ തുടക്കമായിരിക്കുന്നത്​. ജൂലൈ 15 വരെ ആഘോഷപരിപാടികൾ നീളും.

ഷാർജ സർക്കാറിന്‍റെ ലേബർ സ്​റ്റാൻഡേർഡ്​സ്​ ഡവലപ്​മെന്‍റ്​ അതോറിറ്റിയാണ്​ തൊഴിലാളികൾക്കായി ഈദ്​ ഫെസ്റ്റ്​ സംഘടിപ്പിച്ചിരിക്കുന്നത്​. ഷാർജയിലെ വിവിധ സർക്കാർ വകുപ്പുകളുമായും ഇന്ത്യൻ അസോസിയേഷൻ ഷാർജയുമായും സഹകരിച്ചാണ്​ 'കാർണിവൽ വിത്ത്​ വർക്കേഴ്​സ്​' നടത്തുന്നത്​.

ഷാർജ ലേബർ സ്​റ്റാൻഡേർഡ്​സ്​ ഡവലപ്​മെന്‍റ്​ അതോറിറ്റി ചെയർമാൻ സാലിം യൂസഫ് അൽ ഖസീർ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഷാർജയിലെ തൊഴിലാളികൾക്കിടയിൽ സാമൂഹികവും സാംസ്കാരികവുമായ ബന്ധം വർധിപ്പിക്കുകയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. 'അവരെ ഒരിടത്ത് ഒരുമിച്ച് കൊണ്ടുവരുന്നതിലൂടെ ഈദുമായി ബന്ധപ്പെട്ട അവരുടെ ആചാരങ്ങളും പാരമ്പര്യങ്ങളും കൈമാറാൻ പ്രോത്സാഹിപ്പിക്കുകയാണ്​ 'കാർണിവൽ വിത്ത്​ വർക്കേഴ്​സ്​' ചെയ്യുന്നത്​. ഷാർജയിലെ തൊഴിൽ അന്തരീക്ഷത്തിലെ ബന്ധങ്ങൾ വർധിപ്പിക്കുന്നതിനായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും സ്വകാര്യമേഖലയുമായും, പ്രത്യേകിച്ച് ധാരാളം തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനികളുമായും ഏകോപിപ്പിച്ച് അതോറിറ്റി തൊഴിൽ പരിപാടികളും പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത് തുടരും'- അദ്ദേഹം പറഞ്ഞു.

പാട്ടും നൃത്തവുമടക്കമുള്ള വിനോദപരിപാടികളും ഈദ്​ ബസാറുമൊക്കെയുള്ള ഫെസ്റ്റിൽ അയ്യായിരത്തിലധികം തൊഴിലാളികൾക്ക്​ ഈദ്​ സമ്മാനങ്ങളും നൽകുന്നുണ്ട്​. പെരുന്നാൾ ദിനം അയ്യായിരം പേർക്ക്​ പെരുന്നാൾ നമസ്കാരത്തിനുള്ള സൗകര്യവും സജ ലേബർ പാർക്കിൽ ഒരുക്കും. വിനോദ-സാംസ്കാരിക പരിപാടികൾക്ക്​ പുറമേ സൗജന്യ ദന്തൽ പരിശോധനയും കണ്ണ്​ പരിശോധനയും നിയമ ബോധവത്​കരണവും പ്രചോദക പ്രഭാഷണവും ഫുഡ്​ സ്​ട്രീറ്റുമൊക്കെ സംഘടിപ്പിക്കുന്നുണ്ട്​.

പകർച്ചവ്യാധികൾ, പുകവലി എന്നിവക്കെതിരെ പോരാടുന്നതിനും ഉത്സവവേളയിൽ തൊഴിലാളികളുടെ മനോവീര്യവും സാമൂഹിക ചൈതന്യവും വർധിപ്പിക്കുന്നതിനുമുള്ള ബോധവത്​കരണ പരിപാടികളാണ്​ നടക്കുക. സാമൂഹിക പ്രവർത്തകനായ അബ്ദുല്ല കമാംപാലം ആണ് ഈദ്​ ഫെസ്റ്റിന്‍റെ പ്രോഗ്രാം കോഓർഡിനേറ്റർ.

Tags:    
News Summary - Eid carnival has started; Festive season for workers in Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.