ഈദുൽ അദ്ഹ: ശൈഖ് മുഹമ്മദ് 520 തടവുകാർക്ക് മാപ്പുനൽകി
ദുബൈ: ബലിപെരുന്നാൾ പ്രമാണിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 520 തടവുകാർക്ക് മാപ്പുനൽകി. വിവിധ ദേശക്കാരായ തടവുകാരെയാണ് മോചിപ്പിക്കാൻ ഉത്തരവിട്ടത്. പെരുന്നാൾ അവസരത്തിൽ തടവുകാരുടെ കുടുംബത്തിലും ബന്ധപ്പെട്ടവരിലും ആഹ്ലാദം പകരാനാണ് മോചനത്തിന് നിർദേശം നൽകിയതെന്ന് ദുബൈ അറ്റോർണി ജനറൽ കൗൺസിലർ ഇസാം ഈസ അൽ ഹുമൈദാൻ വ്യക്തമാക്കി.
തെറ്റുകൾ ചെയ്തവർക്ക് പശ്ചാത്തപിക്കാനും അവരുടെ ജീവിതത്തിലേക്ക് മടങ്ങാനും നിയമം അനുസരിക്കുന്ന പൗരന്മാരായി വീണ്ടും മാറാനും അവസരം നൽകുക എന്ന തത്ത്വത്തിന് അനുസൃതമായാണ് തടവുകാരെ മോചിപ്പിച്ചത്. പബ്ലിക് പ്രോസിക്യൂഷൻ വൈകാതെ ദുബൈ പൊലീസിെൻറ ജനറൽ കമാൻഡുമായി സഹകരിച്ച് തടവുകാരെ പെരുന്നാളിന് കുടുംബത്തിൽ എത്തിക്കുന്ന രൂപത്തിൽ ഉത്തരവ് നടപ്പാക്കുമെന്നും അറ്റോർണി ജനറൽ അറിയിച്ചു.
ഷാർജയിൽ 225 തടവുകാർക്ക് മോചനം
ഷാർജ: ശിക്ഷാ കാലയളവിൽ നല്ല പെരുമാറ്റം കാഴ്ചവെച്ച 225 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. മാപ്പുനൽകുന്ന വ്യക്തികൾക്ക് ജീവിതത്തിൽ പുതിയ തുടക്കം നൽകാനുള്ള രാജ്യത്തിെൻറ ശ്രമങ്ങളുടെ ഭാഗമായാണ് മോചനം അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.