ദുബൈ: കാലങ്ങളായി നമ്മുടെ അടുക്കളയിലും തീൻമേശയിലും നിത്യവിഭവമാണ് മുട്ട. കുഞ്ഞുങ്ങൾക്കായാലും പ്രായമായവർക്കായാലും എളുപ്പം തയ്യാറാക്കി നൽകാവുന്ന ആഹാരം. ഗൾഫിൽ ബാച്ചിലർ മുറികളിലും ജിമ്മൻമാരുടെ ഡയറ്റിലും മുട്ട ഒഴിവാക്കിയുള്ള ഒരു കളിയുമില്ല. ഫുഡ്ഡികൾക്കാവെട്ട പുഡ്ഡിങ്ങിനു മുതൽ പുട്ടിനു വരെ മുട്ട വേണം. അതെ അക്ഷരാർഥത്തിൽ അത്ഭുതമാണ് ഇൗ ഇത്തിരിക്കുഞ്ഞൻ. പക്ഷെ ഏത് നല്ല വസ്തുവുമെന്ന പോലെ മുട്ട ഉപയോഗിക്കുേമ്പാഴും കുറച്ച് കരുതൽ നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. പ്രശ്നം മുട്ടയുടേതല്ല, നമ്മുടെ സൂക്ഷ്മത കുറവിെൻറതാണ്. ശ്രദ്ധയും വൃത്തിയുമില്ലാത്ത മുട്ട ഉപയോഗം പലപ്പോഴും ഭക്ഷ്യവിഷബാധക്ക് വഴിവെക്കുന്നുണ്ട്. മുട്ട ചേർത്തുള്ള ഭക്ഷണം മുഖേന വിഷബാധ ഉണ്ടായതു ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിൽ ദുബൈ നഗരസഭയുടെ ഭക്ഷ്യസുരക്ഷാ കാമ്പയിനിൽ ഇക്കുറി മുഖ്യപരിഗണന നൽകുന്നത് മുട്ടയും മുട്ട വിഭവങ്ങളും സൂക്ഷ്മതയോടെ ഉപയോഗിക്കുന്നതു സംബന്ധിച്ച ബോധവത്കരണത്തിനാണ്.
ആളുകൾക്ക് പ്രിയങ്കരമായ ഒട്ടനവധി വിഭവങ്ങൾക്ക് മുട്ട ഉപയോഗിക്കുന്നതിനാൽ അവ കൈകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും പാചകം ചെയ്യുന്നതും സംബന്ധിച്ച് വിശദമായ ബോധവത്കരണം നടപ്പാക്കുകയാണെന്ന് വറഖ ലുലു ഹൈപ്പർമാർക്കറ്റിലാരംഭിച്ച ‘ഭക്ഷസുരക്ഷക്ക് നമ്മളൊരുമിച്ച്’ കാമ്പയിെൻറ ഉദ്ഘാടന ചടങ്ങിൽ ദുബൈ നഗരസഭ ഭക്ഷ്യസുരക്ഷാ വിഭാഗം മേധാവി സുൽതാൻ അലി അൽ താഹിർ പറഞ്ഞു. ഇൗ വർഷത്തിെൻറ ആദ്യ പാദത്തിൽ 800 ഭക്ഷ്യവിഷബാധ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സാൽമൊനല്ല ബാക്ടീരിയയാണ് 180 സംഭവങ്ങളിൽ വില്ലൻ. അതിൽ മുപ്പതോളം കേസുകൾ മുട്ടയുമായി ബന്ധപ്പെട്ടാണെന്ന് നഗരസഭയുടെ ഭക്ഷ്യസുരക്ഷാ വിദഗ്ധൻ ബോബി കൃഷ്ണ വ്യക്തമാക്കുന്നു. പനി, അസഹ്യമായ വയറുവേദന, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങളാണ് ഇതുമൂലം ഉണ്ടായത്. എന്നാൽ അടിയന്തിര ശ്രദ്ധ നൽകാത്ത പക്ഷം ഗുരുതര അസുഖങ്ങളിലേക്കും ആരോഗ്യകരമല്ലാത്ത മുട്ട ഉപയോഗം വഴിമാറിയേക്കും.
ഏറെ ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷ്യ പദാർഥമാണ് മുട്ടയെന്നും അവ സുരക്ഷിതമായി ഉപയോഗിക്കുക വഴി കൂടുതൽ ഗുണങ്ങൾ ഉറപ്പുവരുത്തുകയാണ് ബോധവത്കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ബോധവത്കരണ വിഭാഗം മേധാവി ജെഹയ്ന ഹസ്സൻ അൽ അലി പറഞ്ഞു. ഭക്ഷണശാലകളുമായും നഗരസഭ ആശയവിനിമയം നടത്തുന്നുണ്ട്. മുട്ട ഉൾക്കൊള്ളുന്ന വിഭവങ്ങൾ തയ്യാറാക്കുേമ്പാൾ ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങൾ സംബന്ധിച്ച് അവർക്ക് നിർദേശങ്ങൾ നൽകും. വിവിധ ലുലു ശാഖകളിലും ചോയ്ത്രം സൂപ്പർമാർക്കറ്റിലും പ്രശ്നോത്തരി, ചിത്രരചനാ മത്സരം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ബോധവത്കരണത്തിെൻറ ഭാഗമായി നടക്കും.
മുട്ട ഉപയോഗിക്കുന്നവരെല്ലാം ഇതു ശ്രദ്ധിക്കണേ
•അഴുക്ക് പുരണ്ടതും പൊട്ടിയതുമായ മുട്ട വാങ്ങരുത്
•ഉൽപാദന തീയതി നോക്കി വാങ്ങുക
•ആവശ്യമുള്ള മറ്റു വസ്തുക്കളെല്ലാം എടുത്ത ശേഷം മാത്രം മുട്ട, ഇറച്ചി, പാൽ എന്നിവ ഫ്രീസറിൽ നിന്നെടുക്കുക
•വാഹനത്തിൽ കൊണ്ടുപോകുേമ്പാൾ ചൂട് കുറഞ്ഞ സ്ഥലത്തു സൂക്ഷിക്കുക
•ഷോപ്പിങ് കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ ഫ്രീസറിനു താഴെ ഏറ്റവും തണുപ്പുള്ള ഭാഗത്ത് സൂക്ഷിക്കുക
•ഫ്രിഡ്ജിെൻറ വാതിലിൽ മുട്ട സൂക്ഷിക്കുന്നത് ആരോഗ്യകരമല്ല (മുകളിൽ വെക്കുകയേ വേണ്ട)
•മുട്ട കഴുകുന്നത് തോടിനു മുകളിലെ ആവരണം നഷ്ടപ്പെടാനും ബാക്ടീരിയ കയറാനും കാരണമായേക്കും
•വെള്ളയും കരുവും കട്ടിയാവുന്നതു വരെ പാചകം ചെയ്ത് ഉപയോഗിക്കുക
•മുട്ടയോ മുട്ട ചേർത്ത് തയ്യാറാക്കിയ ആഹാരങ്ങളോ രണ്ടു മണിക്കൂറിലേറെ പുറത്തു വെക്കാതിരിക്കുക
•ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മുട്ട പലഹാരങ്ങളും മൂന്ന് ദിവസത്തിനകം ഉപയോഗിക്കുക
•മുട്ട ചേർത്ത വിഭവങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഉപകരണങ്ങളും അതീവ ശ്രദ്ധയോടെ വൃത്തിയാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.