???????????? ???????????? ????????? ??????????? ?????? ??? ?????? ??????????????

സ്വപ്​നങ്ങളെ യാഥാർഥ്യമാക്കാൻ  ആസൂത്രണം വേണം- രമാ മേനോൻ

ദുബൈ: വിദേശ രാജ്യങ്ങളിൽ ഉപരിപഠനം ലക്ഷ്യമിടുന്ന കുട്ടികൾ ചെറിയ ക്ലാസുകൾ മുതൽ അതിന്​ അടിത്തറ തീർക്കണമെന്ന്​ വിദ്യാഭ്യാസ കൗൺസലർ രമാ മേനോൻ. ഇന്ത്യയിൽ 10,12 ക്ലാസുകളിലെ മാർക്കുകളാണ്​ ഉപരിപഠനത്തിനായി പരിഗണിക്കുകയെങ്കിൽ യൂറോപ്പിലും വടക്കൻ അമേരിക്കൻ മേഖലയിലും ഒമ്പതാം ഗ്രേഡ്​ മുതലുള്ള മാർക്കുകളും പാഠ്യേതര വിഷയങ്ങളിലെ മികവുമെല്ലാം വിശകലനം ചെയ്യപ്പെടുമെന്നും ഗൾഫ്​മാധ്യമം സംഘടിപ്പിച്ച എജുകഫേയിൽ മിഷൻ അഡ്​മിഷൻ എന്ന വിഷയം അവതരിപ്പിച്ച്​ അവർ ചൂണ്ടിക്കാട്ടി. സ്വപ്​നങ്ങളും ആഗ്രഹങ്ങളും മനസിൽ കാണുന്നതിനൊപ്പം അവ യാഥാർഥ്യമാക്കാനുള്ള പ്രവർത്തനങ്ങളും പദ്ധതികളും ആസൂത്രണം ചെയ്യണമെന്നും അവർ ഒാർമിപ്പിച്ചു.   വിദേശ സർവകലാശാലകളിലേക്ക്​ ഉപരിപഠനത്തിന്​ അപേക്ഷിക്കുന്നതിനു മുൻപ്​ ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങളും രമാ മേനോൻ വിശദീകരിച്ചു. 

Tags:    
News Summary - educafe-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.