Posted On
date_range Updated On
date_range ഇടപ്പാളയം സംഗമം സംഘടിപ്പിച്ചു
അബൂദബി: എടപ്പാൾ സ്വദേശികളായ പ്രവാസികളുടെ കൂട്ടായ്മ ‘ഇടപ്പാളയം’ മുസഫ മലയാളി സമാജത്തിൽ സംഗമം സംഘടിപ്പിച്ചു. സാമ്പത്തിക വിദഗ്ധൻ കെ.വി. ഷംസുദ്ദീൻ ബോധവത്കരണ ക്ലാസ് നടത്തി. പ്രിയ മനോജിെൻറ മോഹിനിയാട്ടം, മഹേഷ് ശുകപുരം ടീമിെൻറ ചെണ്ടമേളം, എടപ്പാളിലെ ഗായക സംഘം അവതരിപ്പിച്ച ഗാനസന്ധ്യ എന്നിവ അരങ്ങേറി. നർത്തകി പ്രിയ മനോജ്, നാടക-ഗാന രചയിതാവ് കെ.വി. ബഷിർ, ഇടയ്ക്ക കലാകാരൻ മഹേഷ് ശുകപുരം എന്നിവരെ ആദരിച്ചു.
ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു. രജീഷ് പാണേക്കാട് അധ്യക്ഷത വഹിച്ചു. ആഷിക് കൊട്ടിലിൽ, സമാജം പ്രസിഡൻറ് വക്കം ജയലാൽ, എ.എൻ. അൻസാർ, കെ.എസ്.സി കലാവിഭാഗം സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ, സ്പോർട്സ് സെക്രട്ടറി ഗഫൂർ എടപ്പാൾ, അനീഷ് ചളിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.