ദുബൈ: എടപ്പാള്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂൾ പൂര്‍വ വിദ്യാർഥി സംഘടനയായ ‘വിദ്യാസ്മൃതി‘ യു.എ.ഇ ചാപ്റ്റര്‍ ഒരുക്കുന്ന അക്ഷരമുറ്റം ഫെസ്റ്റ് ജനുവരി മൂന്നിന് ദുബൈയില്‍ നടക്കും. ഫെസ്റ്റ് ലോഗോ പ്രകാശനം ആർ.എഫ് കമ്പയിൻസ് എം.ഡി ഷംസുദ്ദീൻ നെല്ലറ, നവീദ് നൗഷാദിന് നല്കി നിർവഹിച്ചു. മാധ്യമപ്രവർത്തകൻ ടി. ജമാലുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സിദ്ദീഖ് പൊന്നാനി, നിയാസ് നെല്ലറ, നൗഷാദ് എടപ്പാൾ, യൂനസ് വട്ടംകുളം, അസീസ് നടുവട്ടം, ഷാജു പൂക്കരത്തറ, ഇർഷാദ് നടുവട്ടം, ജംഷീർ, ഹിളർ, അൻവർ സാദത്ത്, ബദറുദ്ദീൻ, ഷാജഹാൻ, മുരളീധരൻ, കബീർ, അൻവർ, റഷീദ്, സലീം, ഉദയകുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. സംഗമത്തിന് അക്ഷരമുറ്റം എന്നു പേര് നൽകിയ ഫൈസലിനെ ചടങ്ങിൽ അനുമോദിച്ചു.
സംഘാടക സമിതി ഭാരവാഹികളായി നൗഷാദ് എടപ്പാൾ (പ്രോഗ്രാം ചെയർ), സിദ്ദീഖ് പൊന്നാനി (പ്രസി), ഇർഷാദ് നടുവട്ടം (വൈ. പ്രസി), യൂനസ് വട്ടംകുളം (സെക്ര), ജംഷീർ (ജോ. സെക്ര), ഷാജു പൂക്കരത്തറ (ട്രഷ), അസീസ് നടുവട്ടം (പ്രോഗ്രാം കോ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.