അജ്മാന്‍ അല്‍ സോറ ഇക്കോ - ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

അജ്മാന്‍ : സ്വാഭാവിക ആവാസ വ്യവസ്ഥ  ആസ്വദിക്കുന്നതിന്​ നിര്‍മ്മിക്കപ്പെട്ട അജ്മാന്‍ അല്‍ സോറയിലെ ഇക്കോ - ടൂറിസം പദ്ധതി കേന്ദ്രം ഉദ്ഘാടനം ചെയ്തു. അജ്മാന്‍ -ഉമ്മുല്‍ഖുവൈന്‍ പാതയോട് ചേര്‍ന്ന് കിടക്കുന്നതാണ് ഈ പ്രദേശം. പ്രകൃതിദത്ത റിസർവ് ഇക്കോ സിസ്​റ്റത്തി​​െൻറയും വൈവിധ്യത്തി​​െൻറയും പ്രതീകമായ സംരക്ഷിത മേഖലയാണ് ഇത്. ഉദ്ഘാടനം കാലാവസ്ഥ വ്യതിയാന പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. താനി അഹമദ് അല്‍ സിയോദി   നിര്‍വ്വഹിച്ചു.അജ്മാന്‍ വിനോദ സഞ്ചാര വകുപ്പ് മേധാവി സാലഹ് മുഹമ്മദ്‌ അല്‍ ഗേസരി സന്നിഹിതനായിരുന്നു. പ്രകൃതിക്ക് ഒട്ടും കോട്ടംതട്ടാത്ത വിധത്തിലാണ് ഇത് ഒരുക്കിയിരിക്കുന്നത്.  

പ്രകൃതിദത്തമായ ഉപരിതലത്തിൽ വിശാലമായ ജലാശയം,  കണ്ടല്‍കാടുകള്‍   തുടങ്ങിവക്ക്​ പോറലേൽപ്പിക്കാതെ  5.4 ദശലക്ഷം ചതുരശ്ര മീറ്ററില്‍  ആധുനിക സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്​. റംസാര്‍ തണ്ണീര്‍തട സംരക്ഷണ പട്ടികയില്‍ യു.എ.ഇയിലെ ഏഴാമത് ഇടമായി അജ്മാനിലെ അല്‍ സോറ നേരത്തേ  ഇടം പിടിച്ചിരുന്നു. റാസല്‍ഖോര്‍ പക്ഷി സങ്കേതം (2007), വാദി വുറയ്യ (2010), കല്‍ബ കണ്ടല്‍ വനം (2013), അല്‍ വത്ത്വ പക്ഷി സങ്കേതം (2013), സര്‍ ബുനൈര്‍ ദ്വീപ് (2013), ബുല്‍ സയായീഫ് തണ്ണീര്‍ത്തടം (2016) എന്നിവയാണ് റംസാര്‍ പട്ടികയി​ലെ മറ്റു  പ്രദേശങ്ങള്‍. 

പരിസ്ഥിതി സംരക്ഷണത്തിനായി ഈ പദ്ധതി നടപ്പിലാക്കിയ   യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ  ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ ഡോ. താനി അഹമദ് അല്‍ സിയോദി അഭിനന്ദിച്ചു.  ഇക്കോ ടൂറിസം, വന്യജീവി സംരക്ഷണം  എന്നിവയെ കുറിച്ചുള്ള പഠനത്തിനു മികച്ച അവസരമാണ് ഇവിടെ ഉള്ളതെന്ന് സാലഹ് മുഹമ്മദ്‌ അല്‍ ഗേസരി പറഞ്ഞു. വിനോദ സഞ്ചാരികള്‍ക്ക് പ്രാദേശിക, ദേശാടന പക്ഷി ഇനങ്ങളെ കുറി പഠിക്കാനും പ്രകൃതി ആസ്വദിക്കാനുമുള്ള   അവസരം ഇവിടെ ഒരുക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

പത്തു ലക്ഷം  ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ള കണ്ടല്‍കാ ട് പ്രദേശത്ത്   പ്രാദേശിക, ദേശാടന പക്ഷികൾ ഉൾപ്പെടെ 102 ഇനങ്ങൾ വർഷം മുഴുവനും കാണപ്പെടുന്നു. സമുദ്ര വിമാനയാത്ര, അബ്ര, വാട്ടര്‍ സ്പോര്‍ട്സ്, സാഹസിക വിനോദങ്ങൾ, ഔട്ട്ഡോർ ഫിറ്റ്നസ് ക്ലബ്ബ്  എന്നിവയും പദ്ധതിയോടനുബന്ധിച് ഒരുക്കിയിട്ടുണ്ട്. ഒരു സാഹസിക കായിക കമ്പനിയുടെ നേതൃത്വത്തില്‍ സന്ദര്‍ശകര്‍ക്ക്    കണ്ടല്‍കാടുകളും സന്ദര്‍ശിക്കാനും തടാകത്തിലൂടെ സഞ്ചരിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. നീര്‍ക്കാക്ക, ചേരക്കോഴി, പാതിരാകൊക്ക് മുതലായവ അല്‍ സൊറയിലെ കണ്ടല്‍ക്കാടുകളില്‍ കൂട്ടമായ് ചേക്കേറുന്നത് സന്ധ്യവെട്ടത്തില്‍ കാണാം. 


 

Tags:    
News Summary - Ecotourism-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.