Posted On
date_range Updated On
date_range ഫുജൈറയിൽ നേരിയ ഭൂചലനം
ഫുജൈറ: തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എൻ.സി.എം) അറിയിച്ചു. റിക്ടർ സ്കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ന് പുലർച്ചെ 4:54 ന് ദിബ്ബ അൽ ഫുജൈറയിൽ ആണ് രേഖപ്പെടുത്തിയത്. അഞ്ചു കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ഫായിസ്, അഷ്‌റഫ് അലി എന്നിവര്‍ അറിയിച്ചു. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ ചുമരുകള്‍ നല്ല രീതിയില്‍ കുലുങ്ങിയതായി ഇവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.