അജ്മാനിലെ ഈസ്റ്റ്‌പോയന്‍റ് ഇന്ത്യന്‍ സ്കൂള്‍ ശേഖരിച്ച സഹായം റെഡ് ക്രസന്‍റ്​ അധികൃതർക്ക്​ കൈമാറുന്നു

ദുരന്തഭൂമിയിലേക്ക് വിദ്യാര്‍ഥികളുടെ കൈത്താങ്ങ്

അജ്മാന്‍: ദുരന്തഭൂമിയിലേക്ക് സ്കൂള്‍ വിദ്യാര്‍ഥികളുടെ കൈത്താങ്ങ്.അജ്മാനിലെ ഈസ്റ്റ്‌പോയന്‍റ് ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് സഹായം ഒരുക്കിയത്. സ്വരൂപിച്ച പണവും വസ്ത്രങ്ങളും ഭക്ഷ്യവിഭവങ്ങളും തുര്‍ക്കിയയിലും സിറിയയിലും ഭൂകമ്പക്കെടുതിയിൽപെട്ടവർക്ക്​ എത്തിക്കും.

723 കിലോഗ്രാം സാധനസാമഗ്രികളും 28,373 ദിര്‍ഹമും പ്രിന്‍സിപ്പല്‍ ഡോ. അബ്ദുൽ മജീദും സ്കൂള്‍ എക്സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്ന് അജ്മാന്‍ റെഡ് ക്രസന്‍റ്​ അധികൃതർക്ക്​ കൈമാറി. എല്ലാ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അനധ്യാപക ജീവനക്കാരും പൂർണഹൃദയത്തോടെ സംഭാവനകൾ നൽകിയത്​ അഭിനന്ദനം അർഹിതുര്‍ക്കിയയിലും സിറിയയിലും ഭൂകമ്പക്കെടുതിയിക്കുന്നുവെന്ന് പ്രിന്‍സിപ്പൽ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.