വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യത

ദുബൈ: യു.എ.ഇയിലെ വിവിധ എമിറേറ്റുകളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റിന്​ സാധ്യതയുള്ളതിനാൽ വായു ഗുണനിലവാരം അപകടകരമായ നിലയിലെത്തുമെന്നും മുന്നറിയിപ്പ്​. തിങ്കളാഴ്ച മുതൽ രൂപപ്പെടുന്ന പ്രതികൂല കാലാവസ്ഥയിൽ ചൂട്​ കൂടുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു. ദുബൈയിലും അബൂദബിയിലും പൊടിക്കാറ്റ്​ ശക്​തമായിരിക്കും.

വ്യാഴാഴ്ച അബൂദബിയിൽ 48ഡിഗ്രി വരെ ചൂട്​ അനുഭവപ്പെടും. വടക്കു കിഴക്കൻ എമിറേറ്റുകളിൽ മണിക്കൂറിൽ 40കി. മീറ്റർ വേഗതയിൽ വരെ കാറ്റിനും സാധ്യതയുണ്ട്​. വായു ഗുണനിലവാരം സംബന്ധിച്ച ആഗോള സൂചികയായ ഐ.ക്യൂ എയർ ഇൻഡക്സ്​ പ്രകാരമാണ്​ അപകടകരമായ നിലയിൽ അന്തീക്ഷ വായു മാറുമെന്ന്​ പറയുന്നത്​. എന്നാൽ പൊടിക്കാറ്റ്​ കുറയുന്നതോടെ ഇത്​ മെച്ചപ്പെടുകയും ചെയ്യും. ചൂടും പൊടിക്കാറ്റും ശക്​തമായതോടെ ഹുമിഡിറ്റിയും കൂടിയിട്ടുണ്ട്​.

കഴിഞ്ഞ ആഴ്ചയിൽ ചില സ്ഥലങ്ങളിൽ ഹുമിഡിറ്റി 100ശതമാനം വരെ എത്തുമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകിയിരുന്നു. അതേസമയം, വരും ദിവസങ്ങളിൽ ചില എമിറേറ്റുകളിൽ നേരിയ മഴക്കും സാധ്യതയുണ്ടെന്ന്​ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. 

Tags:    
News Summary - Dust storm likely in coming days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-07 02:26 GMT