ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ നടന്ന ദുക്റാന തിരുനാൾ ആഘോഷ കർമങ്ങളിൽനിന്ന്

ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ദുക്റാന തിരുനാൾ

ഷാർജ: തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് തക്കല രൂപത ബിഷപ് മാർ ജോർജ് രാജേന്ദ്രൻ മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ശബരി മുത്തു, ഫാ. ജോസ് വട്ടുകുളത്തിൽ, ഫാ. അരുൺരാജ്, ഫാ. റെജി മനക്കലേത്‌ എന്നിവർ സഹകാർമികരായിരുന്നു. ലദീഞ്ഞും വിശുദ്ധ കുർബാനയുടെ വാഴ്‌വും ഫാ. ജോസ് വട്ടുകുളത്തിന്‍റെ കാർമികത്വത്തിൽ നടന്നു. രണ്ടായിരത്തോളം വിശ്വാസികൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുകർമങ്ങളിൽ പങ്കെടുത്തു. ഇടവകയിലെ സിറോ മലബാർ കമ്യൂണിറ്റിയുടെയും മലയാളം പാരിഷ് കമ്മിറ്റിയുടെയും സംയുക്ത സഹകരണത്തോടെയാണ് തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്.

Tags:    
News Summary - Duqrana Thirunal at St. Michael's Church, Sharjah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT