അജ്മാന്: അജ്മാനില്‍ വ്യാജ ആഭരണങ്ങള്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ പേരെടുത്ത ആഭരണങ്ങളുടെ വ്യാജ പകർപ്പുകള്‍ നിര്‍മ്മിച്ച് വിതരണവും വിപണനവും നടത്തിയ വിവിധ ഷോറൂമുകളില്‍ നിന്നാണ് അജ്മാന് പൊലീസ് പിടികൂടിയത്.
വാന്‍ ക്ലീഫ്, ആര്പ്പെല്സ്, കാർട്ടിയർ തുടങ്ങിയ ആഗോള ബ്രാന്‍ഡുകളുടെ വ്യാജ വ്യാപാര മുദ്രകളുപയോഗിച്ചാണ് കടകളില്‍ വിപണനം നടത്തിയതെന്നും കണ്ടെത്തി. 45,000 ദിര്‍ഹം വിലവരുന്ന ആഭരണം വ്യാജ മുദ്രണം നടത്തി 3,000 ദിര്‍ഹമിനാണ് വിപണനം നടത്തിയിരുന്നത്. പിടികൂടിയ തട്ടിപ്പുകാരില്‍ നിന്ന് വ്യാജ മുദ്രണനത്തിന് ഉപയോഗിച്ച ലേസര്‍ ഉപകരണങ്ങളും പിടികൂടി. പിടിയിലായവര്‍ക്ക് പൊലീസ് 50,000 ദിര്‍ഹം പിഴ ചുമത്തി. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ പൊലീസ് അടച്ച് പൂട്ടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.