നിർമാണം പൂർത്തിയായ അൽ റുവയ്യ സ്ട്രീറ്റ്
ദുബൈ: 3.5 കി.മീറ്റർ നീളമുള്ള അൽ റുവയ്യ സ്ട്രീറ്റ് പദ്ധതി വിജയകരമായി പൂർത്തിയാക്കി ദുബൈ റോഡ് ഗതാഗത അതോറിറ്റി. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനെ ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റുമായി നേരിട്ട് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ദുബൈ സിലിക്കൺ ഓയാസിസ്, നദ്ദ് ഹസ്സ, ദുബൈ അക്കാദമിക് സിറ്റി, വാർസാൻ 4 തുടങ്ങിയ പ്രധാന താമസ-വിദ്യാഭ്യാസ മേഖലകളിലേക്കുള്ള ഗതാഗത സൗകര്യം എളുപ്പവും വേഗത്തിലുമാകും.
പദ്ധതിയുടെ ഭാഗമായി ഖൈ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലെ നിലവിലെ റൗണ്ട് എബൗട്ട്, സിഗ്നൽ സംവിധാനമുള്ള ജംഗ്ഷനാക്കി മാറ്റി. ഇതിലൂടെ ട്രാഫിക് സുരക്ഷയും ഗതാഗത നിയന്ത്രണവും മെച്ചപ്പെടുമെന്ന് ആർ.ടി.എ പ്രസ്താവനയിൽ പറഞ്ഞു. കൂടാതെ, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനായി 2 കി.മീറ്റർ നീളമുള്ള പ്രത്യേക സൈക്കിൾ ട്രാക്കുകളും നിർമിച്ചിട്ടുണ്ട്. പുതിയ റോഡ് പദ്ധതിയിലൂടെ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കുള്ള യാത്രാസമയം 10 മിനിറ്റിൽ നിന്ന് 4 മിനിറ്റായി ചുരുങ്ങി 60 ശതമാനം കുറവ് രേഖപ്പെടുത്തും.
ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലെ ഗതാഗത ശേഷി 40 ശതമാനം വരെ ഉയരുകയും ചെയ്യും. നഗരവികസനവും ജനസംഖ്യ വർധനവും പരിഗണിച്ച് നടപ്പാക്കിയ ഈ പദ്ധതി 2030 ഓടെ 80,000ലധികം താമസക്കാർക്ക് പ്രയോജനപ്പെടുമെന്ന് ആർ.ടി.എ വ്യക്തമാക്കി. അൽ റുവയ്യാ സ്ട്രീറ്റ് ദുബൈയിലെ പ്രധാന റോഡ് അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. നഗരത്തിലെ താമസ, വ്യാപാര, വിദ്യാഭ്യാസ മേഖലകളെ കൂടുതൽ ഫലപ്രദമായി ബന്ധിപ്പിക്കുന്നതിൽ ഇത് നിർണായക പങ്ക് വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.