അബൂദബി വൈ.എം.സി.എ ഓണാഘോഷം
അബൂദബി: വൈ.എം.സി.എയുടെ നേതൃത്വത്തില് ‘ഓണനിലാവ്’ എന്ന പേരില് ഓണപരിപാടികളും കുടുംബസംഗമവും സംഘടിപ്പിച്ചു. സംഗീത സംവിധായകനും നടനുമായ മെജോ ജോസഫ് മുഖ്യാതിഥിയായിരുന്നു. കായിക, വിനോദ മത്സരങ്ങള്, സംഗീത - നൃത്ത പരിപാടികള് എന്നിവ ഒരുക്കിയിരുന്നു. ഡാന് ജേക്കബ്, ലെസ്ലിന് പ്രസാദ്, മാര്വിന് ജോര്ജ് എന്നിവര് സംഗീത പരിപാടികള്ക്ക് നേതൃത്വം നല്കി. മഹാബലി എഴുന്നള്ളത്ത്, ചെണ്ടമേളം, ഓണസദ്യ എന്നിവയും ഒരുക്കിയിരുന്നു.
രക്ഷാധികാരി ബിജോ വര്ഗീസ്, പ്രസിഡന്റ് പ്രവീണ് തോമസ് കുര്യന്, സെക്രട്ടറി ഗീവര്ഗീസ് ഫിലിപ്പ്, ട്രഷറര് ജിത്തു കുര്യന്, വൈസ് പ്രസിഡന്റ് ടിനോ മാത്യു, പ്രോഗ്രാം കണ്വീനര് സിനു ജോണ് രാമപുരം, ബോര്ഡ് അംഗങ്ങളായ പ്രിയ പുന്നന്, അനില് സി. ഇടിക്കുള, ജോണ് മാത്യു, ലെസ്ലിന് വി. പ്രസാദ്, സനു ജോണ് ജേക്കബ്, ഷിജിന് പാപ്പച്ചന്, ഓഡിറ്റര് സന്ദീപ് ജോര്ജ് എന്നിവര് പരിപാടികള്ക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.