സാമൂഹിക സേവന മികവ്: പുരസ്കാര ജേതാക്കളെ ആദരിച്ചു
റാസല്ഖൈമ: സാമൂഹിക സേവന മികവിനുള്ള പുരസ്കാരം നേടിയ റാക് പൊലീസ് ജയില് വകുപ്പ് വിഭാഗത്തിലെ ഉദ്യോഗസ്ഥരെ ആദരിച്ച് റാക് പൊലീസ് ഡെപ്യൂട്ടി കമാന്ഡര് ഇന് ചീഫ് ബ്രിഗേഡിയര് ജമാല് അഹമ്മദ് അല് തായര്. എമിറേറ്റ്സ് അസോസിയേഷന് ഫോര് സോഷ്യല് ഡെവലപ്മെന്റ് ഏര്പ്പെടുത്തിയ അഞ്ചാമത് സാമൂഹിക മികവ് പുരസ്കാരമാണ് ജയില് വകുപ്പിന് ലഭിച്ചത്. ഡിജിറ്റല് മാറ്റങ്ങളും എ.ഐ സാങ്കേതിക വിദ്യയും ഉപയോഗിച്ച് സാമൂഹിക സേവനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച സംരംഭം എന്ന വിഭാഗത്തിലായിരുന്നു പുരസ്കാരം. സ്ഥാപന മികവിന്റെ മാനദണ്ഡങ്ങള് നടപ്പാക്കുന്നതിലുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുരസ്കാരമെന്ന് ജമാല് അഹമ്മദ് പറഞ്ഞു.
തടവുകാരുടെയും സമൂഹത്തിന്റെയും ക്ഷേമവും സംതൃപ്തിയും ഉറപ്പാക്കുന്നതില് ഇത്തരം സേവനങ്ങള്ക്ക് നിര്ണായക പങ്കുണ്ടെന്നും അദ്ദേഹം തുടര്ന്നു. ജയില് വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില് സ്ഥാപന വിഭാഗം ഡയറക്ടര് കേണല് ദിയാബ് അലി അല് ഹർശ്, ഡെപ്യൂട്ടി ഡയറക്ടര് ലെഫ്. കേണല് ഹമദ് ഖാലിദ് അല് മതാര് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം റാക് പൊലീസ് ഉപമേധാവിയില്നിന്ന് ആദരവ് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.