ദു​ബൈ​യി​ൽ ബ​സ്, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​​ക്ക് പ്ര​ത്യേ​ക പാ​ത

ദു​ബൈ: ബ​സു​ക​ൾ​ക്കും ടാ​ക്സി കാ​റു​ക​ൾ​ക്കും മാ​ത്ര​മാ​യി പ്ര​ത്യേ​ക പാ​ത​യു​ടെ നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ പൊ​തു ഗ​താ​ഗ​ത​രം​ഗ​ത്ത്​ വ​മ്പ​ൻ വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). ന​ഗ​ര​ത്തി​ലെ എ​ട്ട്​ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ട്രാ​ക്ക്​ ര​ഹി​ത ട്രാം ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​നാ​യു​ള്ള സാ​ധ്യ​ത പ​ഠ​നം ആ​രം​ഭി​ച്ച​താ​യും ആ​ർ.​ടി.​എ വെ​ളി​പ്പെ​ടു​ത്തി. 13 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ആ​റ്​ ഇ​ട​നാ​ഴി​ക​ളാ​ണ്​ ഈ ​വ​ർ​ഷം വി​ക​സി​പ്പി​ക്കു​ക. ഇ​തു വ​ഴി ബ​സ്, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യു​ള്ള പാ​ത​ക​ളു​ടെ ആ​കെ നീ​ളം 20 കി​ലോ​മീ​റ്റ​റാ​യി ഉ​യ​ർ​ത്തു​മെ​ന്ന്​​ ​ആ​ർ.‌​ടി.‌​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ശൈ​ഖ്​ സ​ബാ​ഹ്​ അ​ൽ അ​ഹ​മ്മ​ദ്​ അ​ൽ ജാ​ബി​ർ അ​ൽ സ​ബാ​ഹ്​ സ്​​ട്രീ​റ്റ്, സെ​ക്ക​ൻ​ഡ്​ ഡി​സം​ബ​ർ സ്​​ട്രീ​റ്റ്, അ​ൽ സ​ത്​​വ, അ​ൽ ന​ഹ്​​ദ, ഉ​മ​ർ ബി​ൻ ഖ​ത്താ​ബ്​ സ്​​ട്രീ​റ്റ്, നാ​യി​ഫ്​ സ്​​ട്രീ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും 13 കി​ലോ​മീ​റ്റ​ർ റോ​ഡ്​ നി​ർ​മാ​ണം. ഇ​തി​ൽ ബ​സ്, ടാ​ക്സി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നം. അ​ബ​ദ്ധ​ത്തി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഈ ​പാ​ത​ക​ളി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്​​ ത​ട​യാ​ൻ പ്ര​ത്യേ​ക നി​റ​ങ്ങ​ൾ കൊ​ണ്ട്​ റോ​ഡു​ക​ൾ അ​ട​യാ​ള​പ്പെ​ടു​ത്തും. നി​യ​മം ലം​ഘി​ക്കു​ന്ന സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ 600 ദി​ർ​ഹം പി​ഴ ഈ​ടാ​ക്കും. പു​തി​യ പാ​ത​ക​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ 10 ശ​ത​മാ​നം വ​ർ​ധ​ന​ വ​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തോ​ടൊ​പ്പം ബ​സു​ക​ളു​ടെ കൃ​ത്യ​നി​ഷ്​​ഠ 42 ശ​ത​മാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ബ​സ് യാ​ത്രാ സ​മ​യം 41 ശ​ത​മാ​നം കു​റ​യ്ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ട്ടി​ട​ങ്ങ​ളി​ൽ വെ​ർ​ച്വ​ൽ ട്രാ​ക്കു​ക​ളി​ലൂ​ടെ​യാ​യി​രി​ക്കും ഇ​ല​ക്​​ട്രി​ക്​ ട്രാ​മു​ക​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. വെ​ർ​ച്വ​ൽ ട്രാ​ക്കു​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്ന അ​തി​നൂ​ത​ന ക്യാ​മ​റ​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ട്രാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം. ഇ​തി​നാ​യി റോ​ഡു​ക​ളി​ൽ പെ​യി​ന്‍റ്​ കൊ​ണ്ട്​ പ്ര​ത്യേ​ക ട്രാ​ക്കു​ക​ൾ​ അ​ട​യാ​ള​പ്പെ​ടു​ത്തും. ഓ​രോ ട്രാ​മു​ക​ളി​ൽ 300 യാ​ത്ര​ക്കാ​രെ കൊ​ണ്ടു​പോ​കാ​ൻ ശേ​ഷി​യു​ള്ള മൂ​ന്ന്​ ക്യാ​രേ​ജു​ക​ൾ വീ​തം ഉ​ണ്ടാ​കും. മ​ണി​ക്കൂ​റി​ൽ 70 കി​ലോ​മീ​റ്റ​ർ ആ​യി​രി​ക്കും പ​ര​മാ​വ​ധി വേ​ഗം. എ​ങ്കി​ൽ സാ​ധാ​ര​ണ വേ​ഗം മ​ണി​ക്കൂ​റി​ൽ 25നും 60 ​കി​ലോ​മീ​റ്റ​റി​നും ഇ​ട​യി​ലാ​യി​രി​ക്കും. 

Tags:    
News Summary - Dubai to have separate lanes for buses and taxis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.