നെസ്റ്റോ ‘ട്രോപി കൂൾ`മാംഗോ ഡെസേർട്ട് ക്വീൻ മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തിയ സുബൈദ നൗഷാദ് അലി, ഷമീന ആബിദ്, ഷഹാന ഷെറിൻ എന്നിവർ വിധികർത്താക്കൾക്കും നെസ്റ്റോ പ്രതിനിധികൾക്കുമൊപ്പം
ദുബൈ: രുചിയും ആഘോഷവും മേളിക്കുന്ന നെസ്റ്റോ ‘ട്രോപി കൂളി`ന്‍റെ ആവേശകരമായ മാംഗോ ഡെസേർട്ട് ക്വീൻ മത്സരത്തിൽ റാണിപ്പട്ടം ചൂടി സുബൈദ നൗഷാദ് അലി. മാങ്ങ കൊണ്ടുള്ള രൂചിയൂറും പലഹാരങ്ങളൊരുക്കുന്ന മത്സരത്തിൽ ഷമീന ആബിദിനാണ് രണ്ടാം സ്ഥാനം. ഷഹാന ഷെറിൻ മൂന്നാമതെത്തി.
30ലേറെ രാജ്യങ്ങളിൽനിന്നുള്ള പഴവൈവിധ്യങ്ങളുടെ ശേഖരമൊരുക്കി, തെരഞ്ഞെടുത്ത നെസ്റ്റോ ഹൈപ്പർമാർക്കറ്റുകളിൽ ജൂൺ 11 മുതൽ 21 വരെ നടക്കുന്ന ട്രോപിക്കൽ പഴങ്ങളുടെ ‘ട്രോപി കൂൾ’ ആഘോഷത്തിന്‍റെ ഭാഗമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ഗുണനിലവാരമുള്ള പഴങ്ങൾ, ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ‘ട്രോപി കൂളി’ൽ മാങ്ങയുടെ മാത്രം 20ലധികം ഇനങ്ങളുണ്ട്.
പഴങ്ങൾക്ക് പുറമെ, പഴം കൊണ്ടുള്ള വിഭവങ്ങളുടെയും ആഘോഷം ഒരുക്കിയിട്ടുള്ള ‘ട്രോപി കൂളി’ൽ മാംഗോ ഡെസേർട്ട് ക്യൂൻ മത്സരങ്ങൾ ഷാർജക്കു പുറമെ റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലും നടക്കും. ഷാർജയിൽ 200ഓളം പേർ രജിസ്റ്റർ ചെയ്തതിൽ തെരഞ്ഞെടുത്ത 20 പേരാണ് ഡെസേർട്ട് ക്വീൻ പട്ടത്തിനായി അന്തിമ മത്സരരംഗത്ത് ഉണ്ടായിരുന്നത്. മാംഗോ ഡെസേർട്ട് ക്വീൻ മത്സരത്തിൽ ഒന്നാം സ്ഥാനക്കാരിക്ക് 3,000 ദിർഹം കാഷ്പ്രൈസാണ് സമ്മാനം ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയയാൾക്ക് വാഷിങ് മെഷീനും മൂന്നാം സ്ഥാനക്കാരിക്ക് മൈക്രോവേവ് ഓവനുമാണ് സമ്മാനം.
മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാം ‘ട്രോപി കൂളി’ന്‍റെ വക തകർപ്പൻ സമ്മാനങ്ങളുണ്ടായിരുന്നു. നസ്റുദ്ദീൻ (ചീഫ് ഹോസ്പിറ്റാലിറ്റി കൺസൾട്ടന്‍റ്, ദി റെസ്റ്റോമാസ്റ്റർ), ശരത് സുധ (ഹൊറേക്ക ഹെഡ് ഷെഫ്), വിഷ്ണു പ്രസാദ് (ഷെഫ്, ടേസ്റ്റിനോട്ട്സ്) എന്നിവരാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മുഹമ്മദ് ഹാഷിം (ഓപറേഷൻ മാനേജർ, നെസ്റ്റോ ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്, ഷമീർ ഖാൻ (മിയാ മാൾ ജനറൽ മാനേജർ), എ.കെ. സജീർ (സെൻട്രൽ ബയർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), ഒ. മുഹമ്മദ് റാഫി (സെൻട്രൽ ബയിങ് കോഓർഡിനേറ്റർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), സി.എം. വാഹിദ് അവാസ് (സെൻട്രൽ ബയിങ് കോഓർഡിനേറ്റർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), കെ. സജീർ (ഓപറേഷൻ കോഓർഡിനേറ്റർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്), ഷമീജ് ഷാ (സെൻട്രൽ ബയർ, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾസ്) എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.