ദുബൈ: കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ഏകദിന നേതൃക്യാമ്പ് സിയാദ ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് രാവിലെ 7.30ന് ആരംഭിക്കും. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരാണ് ക്യാമ്പിൽ പങ്കുചേരുക. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം ശരീഫ് സാഗർ സംഘടന സെഷനിൽ ക്ലാസിന് നേതൃത്വം നൽകും. വ്യക്തിത്വ വികസന വിഷയത്തിൽ കാസിം പുത്തൻപുരക്കൽ ക്ലാസെടുക്കും.
സുബൈർ ഹുദവിയും തിരഞ്ഞെടുക്കപ്പെട്ട സദസ്സിനോട് സംവദിക്കും. ദുബൈ കെ.എം.സി.സി സംസ്ഥാന നേതാക്കൾ ക്യാമ്പ് സന്ദർശിക്കും. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അംഗങ്ങൾക്ക് സമ്മാനം നൽകും. സംഘാടക സമിതി യോഗത്തിൽ ജില്ല പ്രസിഡൻറ് ജമാൽ മനയത്ത് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സമദ് ചാമക്കാല ഉദ്ഘാടനം ചെയ്തു. ജില്ല ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ മുഹമ്മദ് അക്ബർ, ജില്ല വൈസ് പ്രസിഡൻറ് കബീർ ഒരുമനയൂർ, ജില്ല സെക്രട്ടറി ഹനീഫ് തളിക്കുളം, അലി അകലാട് എന്നിവർ സംസാരിച്ചു. ട്രഷറർ ബഷീർ വരവൂർ നന്ദി പ്രകാശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.