Posted On
date_range Updated On
date_range ദുബൈ സ്പോർട്സ് വേൾഡ് 22 മുതൽ
ദുബൈ: ദുബൈ സ്പോർട്സ് വേൾഡിന് ശനിയാഴ്ച തുടക്കമാകും. ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ ഇൻഡോർ കായിക കേന്ദ്രം ഇതിനായി സജ്ജമാക്കും. സെപ്റ്റംബർ എട്ടുവരെ കായിക പരിപാടികൾ തുടരും.
വേനൽക്കാല കായിക വിനോദത്തിന് സൗകര്യമൊരുക്കാൻ ദുബൈ സ്പോർട്സ് കൗൺസിലാണ് സ്പോർട്സ് വേൾഡ് സംഘടിപ്പിക്കുന്നത്. മൂന്ന് ലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കുന്ന ഇൻഡോർ മൈതാനിയിൽ 40 കോർട്ടുകളും പിച്ചുകളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.