ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ദുബൈ അഞ്ചാം സ്ഥാനത്ത്. റിസോനൻസ് കൺസൾട്ടൻസിയുടെ റാങ്കിങ്ങിലാണ് ദുബൈ അഞ്ചാമതെത്തിയത്. ഭൂമിയിലെ ഏറ്റവും സമഗ്രമായ നഗരം എന്ന പട്ടികയിലാണ് ദുബൈയും ഉൾപ്പെട്ടത്.
കാലാവസ്ഥ, സുരക്ഷ, ലാൻഡ്‌മാർക്കുകൾ, മ്യൂസിയങ്ങൾ, വിമാനത്താവളം, അടിസ്ഥാന സൗകര്യം, കല, സംസ്കാരം, വിനോദം, ഹോട്ടൽ, അഭിവൃദ്ധി, തൊഴിൽ അവസരം എന്നിവയെല്ലാം വിലയിരുത്തി. ഗൂഗ്ൾ സെർച്, ഫേസ് ബുക്ക് ചെക് ഇൻ, ഗൂഗ്ൾ ട്രെൻഡ്, ഇൻസ്റ്റഗ്രാം ഹാഷ്ടാഗ്, സഞ്ചാര അവലോകനങ്ങൾ എന്നിവയും വിലയിരുത്തപ്പെട്ടു.ലണ്ടനാണ് ഒന്നാം സ്ഥാനത്ത്. പാരീസ്, ന്യൂയോർക്, മോസ്കോ എന്നിവരും ദുബൈയുടെ മുന്നിലുണ്ട്.
ടോക്യോ, സിംഗപ്പൂർ, ലോസ് ആഞ്ജലസ്, ബാഴ്സലോണ, മഡ്രിഡ് എന്നിവയാണ് ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് നഗരങ്ങൾ. എക്സ്പോ 2020 ഉൾപ്പെടെ മഹാമേളകളുടെ വരവ് ദുബൈയുടെ സ്ഥാനം ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.