ദുബൈ-കൊച്ചി സ്​പൈസ്​ജെറ്റ്​ വിമാനം വൈകുന്നു

ദുബൈ: ദുബൈയിൽ നിന്ന്​ കൊച്ചിയിലേക്ക്​ പുറപ്പെടേണ്ട സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നു. ചൊവ്വാഴ്​ച ഉച്ചക്ക് 12.10ന്​​ പുറപ്പെടേണ്ട വിമാനം ഇതുവരെ പുറപ്പെട്ടിട്ടില്ല. ബുധനാഴ്ച രാവിലെ 7.30ന്​ പുറപ്പെടും എന്നാണ്​ ഒടുവിൽ നൽകുന്ന അറിയിപ്പ്​. സാങ്കേതിക തകരാറാണ് കാരണമായി പറയുന്നത്​.

150 ഓളം യാത്രക്കാരുണ്ട്​. താമസം അടക്കം ബദൽ സൗകര്യം നൽകുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. രാത്രി വിമാനത്താവളത്തിലോ ഹോട്ടലിലോ കഴിഞ്ഞുകൂടേണ്ട അവസ്ഥയിലാണ്​ യാത്രക്കാർ.

കഴിഞ്ഞ ദിവസം ഷാർജയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനം തകരാറിനെ തുടർന്ന്​ തിരിച്ചിറക്കിയിരുന്നു. 38 മണിക്കൂറിന്​ ശേഷമാണ്​ ഈ വിമാനത്തിലെ യാത്രക്കാരെ നാട്ടിലേക്ക്​ അയച്ചത്​.

Tags:    
News Summary - Dubai-Kochi SpiceJet flight delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.