എസ്.ഐ.ആർ ഹെൽപ് ഡെസ്കിന്റെ ഭാഗമായി ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ
നടന്ന ബോധവത്കരണ പരിപാടി
ദുബൈ: പ്രവാസി വോട്ടുകൾ ചേർക്കുന്നതിന് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനും ഓൺലൈൻ വഴി വോട്ട് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സഹായിക്കുന്നതിനുമായി ദുബൈ കെ.എം.സി.സി ഹെൽപ് ഡെസ്ക് തുറന്നു. ഇതിന്റെ ഭാഗമായി എസ്.ഐ.ആർ നടപടിക്രമങ്ങളും പ്രാധാന്യവും ബോധ്യപ്പെടുത്തുന്നതിന് കെ.എം.സി.സി ഓഡിറ്റോറിയത്തിൽ പവർപോയന്റ് പ്രസന്റേഷൻ നടത്തി.
പ്രവർത്തക കൺവെൻഷനിൽ ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്യ തളങ്കര അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല പ്രവർത്തനങ്ങൾ വിശദീകരിച്ചു.കെ.പി.എ. സലാം ഹെൽപ് ഡെസ്കിന്റെ സേവനങ്ങൾ പരിചയപ്പെടുത്തി.
ജലീൽ മഷ്ഹൂർ തങ്ങൾ എസ്.ഐ.ആർ പ്രസന്റേഷൻ നടത്തി. സംസ്ഥാന ട്രഷറർ പി.കെ. ഇസ്മായിൽ, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, ഒ. മൊയ്തു, യാഹുമോൻ ചെമ്മുക്കൻ, അബ്ദുസമദ് എടക്കുളം, റഈസ് തലശ്ശേരി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, ആർ. ഷുക്കൂർ, അബ്ദുസമദ് ചാമക്കാല, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, ഷഫീക് സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദി പറഞ്ഞു. ദുബൈയിൽ എസ്.ഐ.ആർ വോട്ട് ചേർക്കൽ കാമ്പയിന് നേതൃത്വം നൽകാൻ ഇസ്മായിൽ ഏറാമല (ചെയർ.), കെ.പി.എ. സലാം (ജന. കൺവീനർ), റഈസ് തലശ്ശേരി (കോഓഡിനേറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. എല്ലാ ദിവസവും ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ ഹെൽപ് ഡെസ്ക് സേവനം ലഭ്യമാണ്. നമ്പർ: 0544032238, 0565573137.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.