ദുബൈ കെ.എം.സി.സി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
ദുബൈ: ദുബൈ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ യു.എ.ഇ ദേശീയ ദിനാഘോഷമായ ഈദുൽ ഇത്തിഹാദ് ആഘോഷം സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് ഉച്ചക്ക് രണ്ട് മുതൽ രാത്രി 11 വരെ ദുബൈ സെഞ്ച്വറി മാളിന് സമീപത്തെ ശബാബ് അൽ അഹ്ലി ക്ലബിലാണ് വിപുലമായി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മീഡിയ ഫാക്ടറി ഇവന്റ്സ് ആൻഡ് പ്രൊഡക്ഷനുമായി കൈകോർത്ത് നടത്തുന്ന ആഘോഷ പരിപാടികൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയിൽ 15,000 പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
യു.എ.ഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം.എ. യൂസുഫലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. മലബാർ ഗോൾഡ് സ്പോൺസർ ചെയ്യുന്ന കുട്ടികളുടെ വ്യത്യസ്ത കലാ മത്സരങ്ങളും വിനോദ പരിപാടികളും സ്ത്രീകൾക്കായുള്ള വിവിധ മത്സരങ്ങളും വ്യത്യസ്ത ജില്ലകളുടെയും കെ.എം.സി.സി ഹാപ്പിനസ് ടീമിന്റെ പരേഡും കലാമത്സരങ്ങളും സിതാര-കണ്ണൂർ ശരീഫ് ടീമിന്റെ സംഗീത വിരുന്നും ഉണ്ടാകും. പ്രവേശനം സൗജന്യമാണ്. മെട്രോ സ്റ്റേഷനിൽനിന്ന് വേദിയിലേക്ക് ഷട്ടിൽ സർവിസും ഉണ്ടായിരിക്കും.ഗസ്റ്റ് ഓഫ് ഓണർ ആയി റാപ്പർ ഡബ്സി എത്തും. മീഡിയ ഫാക്ടറി സി.ഇ.ഒ ഷാ മുഹമ്മദ്, കോഓഡിനേറ്റർ സാബിർ അബ്ദുന്നാസർ, ദുബൈ കെ.എം.സി.സി ഭാരവാഹികളായ അബ്ദുസ്സമദ്, കെ.പി.എ. സലാം, അഹമ്മദ് ബിച്ചി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.