ദുബൈ: ദുബൈ കെ.എം.സി.സി കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് ലോക തൊഴിലാളി ദിനത്തോട് അനുബന്ധിച്ച് ‘ഡൊണേറ്റ് ബ്ലഡ്, സേവ് ലൈവ്സ്’ എന്ന പ്രമേയത്തിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജദ്ദാഫിലെ ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ മേയ് നാല് ഞായറാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 2.30 വരെയാണ് ക്യാമ്പ്. 5000 യൂനിറ്റ് രക്തദാനം ചെയ്യുന്ന പദ്ധതിക്കാണ് തുടക്കം കുറിക്കുന്നത്. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികൾ, ജില്ല, മണ്ഡലം, മുനിസിപ്പൽ, പഞ്ചായത്ത് ഭാരവാഹികൾ, വനിത കെ.എം.സി.സി ഭാരവാഹികൾ, ഹാപ്പിനസ് ടീം അംഗങ്ങൾ, കെ.എം.സി.സി പ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ സംബന്ധിച്ചു രക്തദാനം ചെയ്യും.
ദുബൈയുടെ വിവിധ ഭാഗങ്ങളിൽനിന്ന് സൗജന്യ ബസ് ഉണ്ടായിരിക്കും. രക്തദാനം സമാനതകളില്ലാത്ത പ്രവർത്തനമാണെന്നും മറ്റൊരാൾക്ക് നൽകുന്ന മഹത്തായ സേവനമാണെന്നും മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ മുഴുവൻ ഭാരവാഹികളും പങ്കെടുത്തു പദ്ധതി വൻ വിജയമാക്കണമെന്നും ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ട്രഷറർ പി.കെ. ഇസ്മയിൽ എന്നിവർ അഭ്യർഥിച്ചു. അബൂഹൈൽ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന യോഗത്തിൽ മെഡിക്കൽ ആൻഡ് ഇൻഷുറൻസ് വിങ് ചെയർമാൻ എ.സി. ഇസ്മയിൽ അധ്യക്ഷതവഹിച്ചു.
ദുബൈ കെ.എം.സി.സി ആക്ടിങ് ജനറൽ സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ ഹംസ തൊട്ടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ പി.വി. നാസർ, അഫ്സൽ മെട്ടമ്മൽ, അൻവർ ഷാദ് വയനാട്, സലാം കന്യപ്പാടി, അഹമ്മദ്ഗനി, അൻവർ ഷുഹൈൽ, ഷാജഹാൻ കൊല്ലം, ഡോ. ഇസ്മയിൽ, മുഹമ്മദ് ഹുസൈൻ, ഷൗക്കത്ത് അലി തുടങ്ങിയവർ സംബന്ധിച്ചു. എം.വി. നിസാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.