ദുബൈ കെ.എം.സി.സി ലൈബ്രറിക്ക് സീതി സാഹിബിന്‍റെ പേര്​ നാമകരണം ചെയ്ത്​ ലോഗോ പ്രകാശനം സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര, സി.ഡി.എ ബോർഡ് ഡയറക്ടർ റാശിദ് അസ്‌ലമിന് നൽകി നിർവഹിക്കുന്നു

ദുബൈ കെ.എം.സി.സി ലൈബ്രറിക്ക് സീതി സാഹിബിന്‍റെ പേര്

ദുബൈ: ദുബൈ കെ.എം.സി.സി ആസ്ഥാനത്തെ നവീകരിച്ച ലൈബ്രറിക്ക് മുസ്‌ലിം ലീഗ് സ്ഥാപക നേതാവും മുൻ സ്പീക്കറും സാമൂഹിക പരിഷ്കർത്താവുമായ കെ.എം. സീതി സാഹിബിന്‍റെ പേര് നൽകി. ഇതിന്‍റെ പ്രഖ്യാപനവും ലോഗോ പ്രകാശനവും ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര നിർവഹിച്ചു. ദുബൈ കമ്യൂണിറ്റി ഡവലപ്മെന്‍റ്​ അതോറിറ്റി (സി.ഡി.എ) ബോർഡ് ഡയറക്ടർ റാഷിദ് അസ്‌ലം ലോഗോ ഏറ്റുവാങ്ങി. ദുബൈ കെ.എം.സി.സി ഉപാധ്യക്ഷനും തൂലിക ഫോറം ചെയർമാനുമായ ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി മീഡിയ ആൻഡ്​ ലിറ്ററേച്ചർ വിഭാഗമായ തൂലിക ഫോറമാണ് ലൈബ്രറി പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

പ്രവാസികളിൽനിന്നും പ്രസാധകരിൽനിന്നും ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ ശേഖരിച്ചുവരികയാണ്. ദുബൈ കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കെ.പി.എ. സലാം, അബ്ദുല്ല ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഹംസ തൊട്ടി, പി.വി. നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഫ്‌സൽ മെട്ടമ്മൽ, അഹമ്മദ് ബിച്ചി, നാസർ മുല്ലക്കൽ, തൂലിക ഫോറം ഭാരവാഹികളായ വി.കെ.കെ. റിയാസ്, ബഷീർ കാട്ടൂർ, മൂസ കൊയമ്പ്രം, സുബൈർ അബ്‌ദുല്ല കാസർകോട്​, നബീൽ നാരങ്ങോളി എന്നിവർ സംസാരിച്ചു. തൂലിക ഫോറം വൈസ് ചെയർമാന്മാരായ അഷ്‌റഫ് കൊടുങ്ങല്ലൂർ സ്വാഗതവും സലാം കന്യപ്പാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - ദുബൈ കെ.എം.സി.സി ലൈബ്രറിക്ക് സീതി സാഹിബിന്‍റെ പേര്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.