Posted On
date_range Updated On
date_range ദുബൈയിൽ കെട്ടിടത്തിൽനിന്ന് വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു
ദുബൈ: അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കിടെ കെട്ടിടത്തിൽനിന്നും വീണ് തിരുവനന്തപുരം സ്വദേശി മരിച്ചു. സുകന്യ ഭവന ിൽ സിറിൽ മാർഷൽ (30) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നിന് അൽഖൂസിലുള്ള ജോലി സ്ഥലത്തുവെച്ചായിരുന്നു അപകടം.
ക്ലാസിക് വിഷൻ ഗ്ലാസ് ആൻഡ് അലൂമിനിയം ഇൻസ്റ്റാളേഷൻ കമ്പനിയിൽ അലൂമിനിയം ഫിറ്ററായിരുന്നു. ജോലിക്കിടെ ഒന്നാം നിലയിൽ ചുമരിനോട് ചേർത്തുവെച്ച വലിയ കോണി മാറ്റുന്നതിനിടയിൽ പിന്നിലേക്ക് നടക്കുമ്പോൾ താഴേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു.
നെപ്പോളിയൻ മാർഷൽ - തങ്കമ്മ എന്നിവരുടെ മകനാണ്. ഭാര്യ: സൗമ്യ. മകൾ: ജ്യുവൽ എസ്. സിറിൽ (നാല്).
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് സാമൂഹ്യ പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.