ദുബൈ: ദുബൈ മെട്രോ സംവിധാനങ്ങളും സർവിസുകളും പ്രത്യേകിച്ച് റൂട്ട് 2020 ശൃംഖലയിലെ മികവും സുഗമമായ പ്രവർത്തനങ്ങളും വിദൂരമായി നിരീക്ഷിക്കാനും വിലയിരുത്താനുമായി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) അത്യാധുനിക സ്മാർട്ട് സാങ്കേതിക വിദ്യയൊരുക്കുന്നു.
ഈ രംഗത്തെ ലോകത്തെ മികച്ച പ്രവർത്തനങ്ങളുമായി കിടപിടിക്കുന്ന തരത്തിലുള്ള അത്യാധുനിക സെൻട്രൽ സ്മാർട്ട് സിസ്റ്റമാണ് ഇതിനായി ആർ.ടി.എ വികസിപ്പിച്ചത്. ഈ സ്മാർട്ട് സിസ്റ്റം ഇൻറർനെറ്റ് ഓഫ് തിങ്സ് (ഐ.ഒ.ടി), നിർമിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡേറ്റകൾ തുടർച്ചയായി വിശകലനം ചെയ്യാനും റൂട്ട് 2020െൻറ പ്രവർത്തനങ്ങളുടെ സുഗമമായ പ്രകടനം ഉറപ്പുവരുത്താനും സഹായിക്കുന്നു. മെട്രോയുടെ സുഗമമായ പ്രവർത്തനത്തെ ബാധിച്ചേക്കാവുന്ന തകരാർ സംഭവിക്കുന്നതിനുമുമ്പ് ആവശ്യമായ പ്രതിരോധ അറ്റകുറ്റപ്പണികൾ നടത്താൻ അൽ റാഷിദിയ സ്റ്റേഷനിലെ പ്രധാന കൺട്രോൾ സെൻററിലേക്ക് മെട്രോ ഓപറേറ്ററെ സ്മാർട്ട് സിസ്റ്റം അറിയിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യയാണ് ഒരുക്കിയിട്ടുള്ളതെന്ന് ആർ.ടി.എക്ക് കീഴിലെ റെയിൽ പ്ലാനിങ് ആൻഡ് പ്രോജക്ട് െഡവലപ്മെൻറ് ഡയറക്ടർ അബ്ദുൽ റഹ്മാൻ അൽ ജനാഹി പറഞ്ഞു.
ഈ സംവിധാനം അവതരിപ്പിക്കുന്നതിലൂടെ, പ്രവർത്തനക്ഷമത വർധിക്കുന്നതിനൊപ്പം ദുൈബ മെട്രോ സംവിധാനങ്ങളുടെ പരിപാലനവും തകരാറുകൾ മുൻകൂട്ടി അറിയിക്കാനുള്ള ശേഷിയും വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ആർ.ടി.എ അധികൃതർ വ്യക്തമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് 2020ൽ മെട്രോ സംവിധാനങ്ങളിലെ തകരാറുകൾ കുറക്കുന്നതിന് ഈ നൂതന പരിപാലന മാതൃക മികച്ച സംഭാവനയാണ് നൽകിയത്. ഈ സിസ്റ്റം ഭാവിയിൽ മെട്രോ സംവിധാനങ്ങളുടെ തകരാറുകൾ കുറക്കാനും ട്രെയിനുകളുടെ അറ്റകുറ്റപ്പണി ചെലവ് കുറക്കാനും സഹായകരമാകും. തകരാർ സംഭവിക്കുംമുമ്പ് അറ്റകുറ്റപ്പണികൾ ചെയ്യാൻ മുൻകൂട്ടി അറിയിപ്പ് ലഭിക്കുമെന്നതിനാൽ സ്പെയർ പാർട്സ് ഉപഭോഗവും ഗണ്യമായി കുറക്കാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.