ദുബൈ: തലേന്ന് കോരിച്ചൊരിഞ്ഞു പെയ്ത മഴ വിട്ടേച്ചുപോയ വെള്ളക്കെട്ടുകളുടെയോ ചെളിപ്പാടുകളുടെയോ അടയാളങ്ങള്‍ പോലും അവശേഷിക്കാത്ത വിധം സുന്ദരമായിരുന്നു തിങ്കളാഴ്ച ദുബൈ നഗരം.
എല്ലാത്തിനും കടപ്പാട് നഗരസഭയുടെ കാര്യക്ഷമമായ ഏകോപനത്തിനും അയ്യായിരത്തോളം സമര്‍പ്പണ മനസ്കരായ തൊഴിലാളികള്‍ക്കുമാണ്. കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് നഗരസഭയുടെ പരിസ്ഥിതി-പൊതുജനാരോഗ്യ സേവന വിഭാഗം അസി. ഡി.ജി താലിബ് ജുല്‍ഫറിന്‍െറ നേതൃത്വത്തില്‍ ഘൈത്ത് ദുബൈ സംഘം നേരത്തേ തന്നെ സജ്ജരായിരുന്നു. മഴക്കു പിന്നാലെ വെള്ളക്കെട്ടെന്നു പരാതി അറിയിച്ചത്തെിയ ഫോണ്‍ കോളുകള്‍ ലഭിച്ചയിടങ്ങളിലേക്ക് ഉടനടി പറന്നത്തെിയാണ് തൊഴിലാളികള്‍ സേവനം നടത്തിയത്. 265 പ്രദേശങ്ങളില്‍ ഇവര്‍ വെള്ളം വറ്റിച്ചും മണല്‍ നീക്കം ചെയ്തും അടിയന്തിര സാഹചര്യമെന്ന ഗൗരവത്തോടെ പ്രവര്‍ത്തിച്ചു. ജുമേറ, അല്‍ ഖൂസ്, മുഹൈസിന, അവീര്‍ മേഖലകളിലെ വെള്ളക്കെട്ട് നീക്കാന്‍ 95 പമ്പുകളാണ് ഉപയോഗിച്ചത്.
48 ടാങ്കുകളിലാക്കി ഈ വെള്ളം നീക്കിയതിനൊപ്പം ഓടകളും പൈപ്പ്ലൈനുകളും വൃത്തിയാക്കിയതോടെ വെടിപ്പുള്ള ദിവസത്തിലേക്ക് ജനം കണ്‍തുറന്നു.
സേവനം ആവശ്യമുള്ള ഏതു ഘട്ടത്തിലും 800900 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ നഗരസഭാ സംഘം എത്തി സേവനം നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.