ദുബൈ: നഗരത്തിലെ ടാക്സി കാറുകളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്ന പ്രവർത്തനം അടുത്ത ജൂണിൽ പൂർത്തിയാവും.
ഒപ്റ്റിക്കൽ െസൻസർ, മാപ്പുകൾ എന്നിവക്കു പുറമെ സുരക്ഷാ ക്രമീകരണങ്ങൾ നിരീക്ഷിക്കാനുള്ള അമൻ സംവിധാനവും റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) നിഷ്കർഷിക്കുന്ന പുതിയ മീറ്ററിലുണ്ടാവും. ഇതിനകം 4,850 വാഹനങ്ങളിൽ ഇവ ഘടിപ്പിച്ചതായി ആർ.ടി.എ ഡയറക്ടർ ജനറൽ മതാർ അൽ തായിർ പറഞ്ഞു. ഡിസംബർ ആകുേമ്പാഴേക്കും 7,850 വാഹനങ്ങളിലും ഘടിപ്പിക്കും. അടുത്ത ജൂൺ അവസാനത്തോടെ ദുബൈയിലെ 10,550 ടാക്സി വാഹനങ്ങളിലും ഇവ സ്ഥാപിക്കാനാവും. 6.88 കോടി ദിർഹമാണ് ഇതിനായി ചെലവു വരുന്നത്.
ദുബൈയിയെ സ്മാർട്ട് നഗരമാക്കി പരിവർത്തിപ്പിക്കുന്നതിെൻറ ഭാഗമായാണ് സ്മാർട്ട് സാേങ്കതിക വിദ്യകൾ ഗതാഗത മേഖലയിൽ വ്യാപകമാക്കുന്നതെന്ന് അൽ തായിർ പറഞ്ഞു. ഒപ്റ്റിക്കൽ സെൻസർ ഉള്ളതിനാൽ ഡ്രൈവർ ഒാൺ ചെയ്തില്ലെങ്കിലും യാത്രക്കാർ വാഹനത്തിൽ കയറിയാലുടൻ മീറ്റർ പ്രവർത്തിച്ചു തുടങ്ങും.സ്മാർട്ട് ടാക്സി മീറ്ററിൽ ദുബൈയിലെ സ്ഥാപനങ്ങളെ അടയാളപ്പെടുത്തുന്ന മക്കാനി സിസ്റ്റവും േടാൾ നിരക്ക് ഇൗടാക്കാനുള്ള സാലിക്കും ഉൾക്കൊള്ളിക്കും. നഗരത്തിെൻറ എല്ലാ മേഖലകളും അടയാളപ്പെടുത്തിയ മാപ്പ് ഉൾപ്പെടുത്തിയതോടെ സ്ഥലങ്ങൾ കണ്ടെത്തലും യാത്രയും എളുപ്പമാവും. ഡ്യുട്ടിക്കിടയിൽ ഡ്രൈവർമാർക്ക് ഇടവേള എടുക്കണമെങ്കിൽ ഉപയോഗിക്കാൻ ഒൗട്ട് ഒഫ് സർവീസ് സ്ക്രീനും ഡ്യൂട്ടി അവസാനിച്ചത് അറിയിക്കുന്ന സ്ക്രീനും സ്മാർട്ട് മീറ്ററിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.