Posted On
date_range Updated On
date_range ഡി.എസ്.എഫ്: ആദ്യ സ്വർണ സമ്മാനങ്ങൾ മലയാളികൾക്ക്
ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിെൻറ ഭാഗമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പുകളെ പെങ്കടുപ്പിച്ച് ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പ് നടത്തുന്ന സ്വർണ്ണ സമ്മാന പദ്ധതിയുടെ ആദ്യ നറുക്കെടുപ്പുകളിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് സമ്മാനം. 27ന് നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരൻ ജൂഡിത്ത് (കൂപ്പൺ നമ്പർ 0060136) അര കിലോ സ്വർണം നേടി. പാക്കിസ്ഥാനിലെ എം.ബി കൈനാത് (കൂപ്പൺ നമ്പർ 0318109) അസ്ന ഷാനവാസ് (കൂപ്പൺ നമ്പർ 0788598) എന്നിവർക്ക് കാൽകിലോ സ്വർണം വീതം ലഭിച്ചു. 28ന് നടന്ന നറുക്കെടുപ്പിൽ ബിജു (കൂപ്പൺ നമ്പർ 0777149) അര കിലോ സ്വർണം നേടി. ആർ. കണ്ണൻ (കൂപ്പൺ നമ്പർ 0747786) ജവാദുൽ ഹഖ് (കൂപ്പൺ നമ്പർ 0784080) എന്നിവർക്ക് കാൽ കിലോ വീതം സ്വർണം സമ്മാനമായി ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.