ഡോ. ഷംസീർ വയലിലിന്  ആര്യബന്ധു പുരസ്​കാരം

ദുബൈ: സാമൂഹിക-ജീവകാരുണ്യ കൂട്ടായ്​മയായ ലുബ്​നാദ്​ ഷാ സ്​മാരക ചാരിറ്റബിൾ ട്രസ്​റ്റി​​െൻറ ആര്യബന്ധു പുരസ്​കാരം വി.പി.എസ്​ ഗ്രൂപ്പ്​ സ്​ഥാപകനും അമാനത്ത്​ ഹോൾഡിങ്​സ്​ എം.ഡിയുമായ ഡോ. ഷംസീർ വയലിലിന്​ സമ്മാനിക്കും. നിപാ വൈറസ്​ പ്രതിരോധത്തിന്​ അർപ്പിച്ച സേവനങ്ങളുൾപ്പെടെ ആരോഗ്യ-ജീവകാരുണ്യ-വിദ്യാഭ്യാസ മേഖലകളിൽ നടത്തി വരുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ്​ ഡോ. ഷംസീറിനെ പുരസ്​കാരത്തിന്​ തെരഞ്ഞെടുത്തതെന്ന്​  ​ ട്രസ്​റ്റ്​ ചെയർമാൻ പി. ഷാഹിൻ, ജന. സെക്രട്ടറി രജിത്​ രാജരത്​നം, ട്രഷറർ രാജേഷ്​ കെ.സി എന്നിവർ വ്യക്​തമാക്കി. ആഗസ്​റ്റ്​ 18ന്​ കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ കേരള ഗവർണർ ജസ്​റ്റിസ്​ പി. സദാശിവം പുരസ്​കാരം സമ്മാനിക്കും. മന്ത്രിമാരായ കടന്നപ്പള്ളി രാമ​ച​ന്ദ്രൻ, ​കെ.കെ. ശൈലജ ടീച്ചർ തുടങ്ങിയവർ സംബന്ധിക്കും. 

കേരളം മാരക പകർച്ചവ്യാധിയായിരുന്ന വസൂരിയുടെ പിടിയിലമർന്ന കാലത്ത്​  സ്വന്തം വാഹനം ആംബുലൻസാക്കി രോഗികളെ എത്തിച്ച്​ ചികിത്സ ഒരുക്കി നൽകുകയും നൂറോളം കിണറുകൾ നിർമിച്ചു നൽകുകയും ചെയ്​ത ആ​ര്യബന്ധു എന്നറിയപ്പെടുന്ന കണ്ണൂരിലെ മുൻകാല വ്യവസായ പ്രമുഖൻ പി.കെ. ബാപ്പുവി​​െൻറ സ്​മരണക്ക്​ ഏർപ്പെടുത്തിയതാണ്​ പുരസ്​കാരം.

Tags:    
News Summary - drshamseer vayalil-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.