ദുബൈ: േഡ്രാണുകൾ ഉപയോഗിച്ചുള്ള നഗരത്തിെൻറ ആകാശ സർവേക്ക് ദുബൈ നഗരസഭ തുടക്കംകുറിച്ചു. റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും കൺസൾട്ടൻറുമാർക്കും കരാറുകാർക്കും കൂടുതൽ കൃത്യമായ മാപ്പുകൾ തയാറാക്കാൻ ഇതുവഴി സാധിക്കും. പരമ്പരാഗത സർവേകളിലെ പ്രതലത്തേക്കാൾ 200 മടങ്ങ് കൃത്യതയും വ്യക്തതയുമുണ്ടാകും ഡ്രോൺ സർവേ ഫലത്തിന്. 88 ശതമാനം സമയവും ലാഭിക്കാം. ഡ്രോൺ സർവേയുടെ ഉദ്ഘാടന ചടങ്ങിൽ നഗരസഭ എൻജിനീയറിങ്,ആസൂത്രണ വിഭാഗം അസി.ഡയറക്ടർ ജനറൽ ദാവൂദ് അൽ ഹാജിരി, കമ്യൂണിക്കേഷൻ വിഭാഗം അസി.ഡയറക്ടർ ജനറൽ മുഹമ്മദ് മുബാറക് അൽ മുത്തൈവീയും മറ്റു ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.പുതുതായി വരുന്ന ഖരീതാതാ (എെൻറ മാപ്) സ്മാർട്ട് ആപ്പിെൻറ രൂപരേഖയും ദുബൈ നഗരസഭ പ്രത്യേക ചടങ്ങിൽ അവതരിപ്പിച്ചു. പ്ലോട്ട് നമ്പർ നൽകിയാൽ മൊബൈൽ ഫോണിൽ ഭൂമിയുടെ മാപ്പ് ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നതാണ് ഇൗ ആപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.