അബൂദബി: ചെറു ഇടവേളക്ക് ശേഷം യു.എ.ഇയെ ഞെട്ടിച്ചുകൊണ്ട് തലസ്ഥാനമായ അബൂദബിയിലെ ആണവ നിലയത്തിന് സമീപം ഡ്രോൺ ആക്രമണം. അൽ ദഫ്റയിലെ ബറക ആണവ നിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ തുടർന്ന് ഇലക്ട്രിക് ജനറേറ്ററിന് തീപിടിച്ചു. എന്നാൽ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നും ആണവ വികിരണ ഭീഷണിയില്ലെന്നും അധികൃതർ വ്യക്തമാക്കി. ആണവ നിലയത്തിന്‍റെ സുരക്ഷാ പരിധിക്ക് പുറത്താണ് ആക്രമണമെന്നും അറിയിച്ചു. ഇറാന്‍റെ ഭാഗത്തു നിന്നാണോ ആക്രമണമെന്ന് സ്ഥിരീകരിച്ചിട്ടില്ല.
എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുമെന്നും അബൂദബി മീഡിയ ഓഫീസ് സമൂഹ മാധ്യമ പോസ്റ്റിൽ പറഞ്ഞു. തീപിടിത്തം പവർ പ്ലാന്‍റിന്‍റെ സുരക്ഷയെയോ സംവിധാനങ്ങളേയോ ബാധിച്ചിട്ടില്ലെന്നും എല്ലാ യൂണിറ്റുകളും സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എൻ.ആർ) വ്യക്തമാക്കി. ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.