ദുബൈ: ദുബൈയിൽ ഇൗ വർഷം ജനുവരി മുതൽ മാർച്ച് വരെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വിധിച്ച പിഴകളുടെ എണ്ണം 12,257 ആണെന്ന് പൊലീസ് അറിയിച്ചു. 2017ൽ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറവാണ് ഇത് കാണിക്കുന്നത്. 16,090 പിഴകളാണ് 2017ൽ ജനുവരി മുതൽ മാർച്ച് വരെ ഉണ്ടായിരുന്നത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. 2017 ജൂലൈ ഒന്ന് മുതൽ ഫെഡറൽ ഗതാഗത നിയമ പ്രകാരമാണ് പിഴ 200 ദിർഹത്തിൽനിന്ന് 800 ആക്കി ഉയർത്തിയത്.
ഇൗ വർഷം ജനുവരിയിൽ 4380, ഫെബ്രുവരിയിൽ 3582, മാർച്ചിൽ 4295 പിഴകളാണ് വിധിച്ചതെന്ന് ദുബൈ ട്രാഫിക് പൊലീസ് ഉപ മേധാവി കേണൽ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു. ഡ്രൈവിങ്ങിനിടെ ഫോൺ വിളിക്കുന്നതും സന്ദേശമയക്കുന്നതും സമൂഹ മാധ്യമങ്ങൾ പരിശോധിക്കുന്നതും ഗുരുതരമായ നിയലംഘനവും എമിറേറ്റിലെ വാഹനാപകടങ്ങൾക്ക് പ്രധാന കാരണവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വാഹനമോടിക്കുന്നതിനിടെ തിന്നുന്നതിനും കുടിക്കുന്നതിനുമെതിരെ ദുബൈ പൊലീസ് കഴിഞ്ഞ വർഷം മുന്നറിയിപ്പ് നൽകിയിരുന്നു. ഇക്കാര്യങ്ങൾ അനധികൃതമല്ലെങ്കിലും ഡ്രൈവിങ്ങിൽനിന്ന് ശ്രദ്ധ മാറാവുന്ന എല്ലാ കാര്യങ്ങളിൽനിന്നും മാറിനിൽക്കാനാണ് പൊലീസിെൻറ നിർദേശം. സമൂഹ മാധ്യമങ്ങൾ പരിശോധിക്കാനും വീഡിയോകൾ എടുക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനാലാണ് യു.എ.ഇയിലെ വാഹന കൂട്ടിമുട്ടലുകളിൽ 10 ശതമാനവും ഉണ്ടാകുന്നതെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.