പൊലീസ് പിടിച്ചെടുത്ത വാഹനം
Posted On
date_range Updated On
date_range പൊലീസിന് മുന്നില്‍ വാഹനാഭ്യാസം; ഡ്രൈവർ അറസ്റ്റിൽ
റാസല്‍ഖൈമ: എമിറേറ്റില്‍ പൊലീസ് പട്രോള്‍ വാഹനത്തിന് മുന്നില്‍ കാറിൽ അഭ്യാസ പ്രകടനം നടത്തിയയാളെ അറസ്റ്റ് ചെയ്ത് റാക് പൊലീസ്. 20കാരനായ യുവാവാണ് പ്രതി.
ഇയാള്‍ ഓടിച്ചിരുന്ന വാഹനം പിടിച്ചെടുക്കുകയും ചെയ്തു. നിയമം ലംഘനത്തിന് പുറമെ സമൂഹത്തിന്റെ സുരക്ഷക്കായി സേവനത്തിലേര്‍പ്പെട്ട അധികൃതരെ അനാദരിച്ച പ്രവൃത്തിയാണ് യുവാവില്നിന്നുണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇത്തരം കുറ്റക്കാര്‍ക്കെതിരെ കടുത്ത ശിക്ഷ ചുമത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.