ഫസലുറഹ്മാൻ, ഫാറൂഖ്, മുസ്തഫ, അജ്മൽ ഫൈറൂസി, ഫവാസ് പരവക്കൽ, മധു പത്തനിപ്പാടം, മാഹിർ ആലം, ഷബീർ, ഷാജഹാൻ കല്ലുവരമ്പിൽ, അഹമ്മദ് ജുനൈസ്
ദുബൈ: കമോൺ കേരളയുടെ ഭാഗമായി ഭവന നിർമാണരംഗത്തെ പുത്തൻ സാധ്യതകളും ഇന്റീരിയർ ഡിസൈനിങ്ങിലെ പുത്തൻ ട്രെൻഡുകളുമെല്ലാം ചർച്ച ചെയ്യുന്ന വിവിധ സെഷനുകൾ അരങ്ങേറും. ഷാർജ എക്സ്പോ സെന്ററിൽ മേയ് 9, 10, 11 തീയതികളിൽ രണ്ട് സെഷനുകളിലായാണ് പാനൽ ഡിസ്കഷനുകൾ നടക്കുക. ‘നെക്സ്റ്റ് ജെൻഹോംസ്, ട്രെൻഡ്സ് ആൻഡ് ടെക്നോളജീസ്’ എന്ന വിഷയത്തിൽ ബൈത് ഹോംസ്ഫോർ ബിൽഡേഴ്സ് ഡയറക്ടർ ഫസലുറഹ്മാൻ, എൻ.സി ഗ്രൂപ്പിന്റെ യൂനിറ്റായ എവർഷൈൻ ഇന്റീരിയേഴ്സ് സി.ഇ.ഒ ഫാറൂഖ്, സിൽവാൻ ബിസിനസ് ഗ്രൂപ് മാനേജിങ് ഡയറക്ടറും കോ ഫൗണ്ടറുമായ മുസ്തഫ, സ്റ്റെഫേൺ സ്റ്റീൽ ഫർണിച്ചർ സി.ഇ.ഒയും കോ ഫൗണ്ടറുമായ അജ്മൽ ഫൈറൂസി എന്നിവർ സംവദിക്കും.
ഹിന്ദുസ്ഥാൻ ഇന്റർനാഷനൽ ഫർണിച്ചർ ഫെയർ കോ ഫൗണ്ടറും എക്സ്പോ എക്സ്പർട്ട് ഡയറക്ടറുമായ ഫവാസ് പരവക്കൽ മോഡറേറ്ററാകും.‘ഡ്രീം ഹോം, സ്മാർട്ട് ബജറ്റ്’ എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന രണ്ടാമത്തെ സെഷനിൽ സോളാർ ടെക് റിന്യൂവബ്ൾ എനർജി പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടറും സി.ഇ.ഒയുമായ മധു പത്തനിപ്പാടം, ആറ്റിക്സ് ആർകിടെക്ചർ സി.ഇ.ഒയും ഐ.ഐ.എ മലപ്പുറം സെന്റർ ഫൗണ്ടിങ് ചെയർമാനുമായ മാഹിർ ആലം, ഷാബ്കോ പ്രോപ്പർട്ടീസ് ആൻഡ് ബിൽഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ഫൗണ്ടർ ഷബീർ, കിച്ചൺ ആൻഡ് ഇന്റീരിയർ എക്സ്പർട്ടും എഫ് യു.എം.എം.എ സ്റ്റേറ്റ് വൈസ് പ്രസിഡന്റുമായ ഷാജഹാൻ കല്ലുവരമ്പിൽ എന്നിവർ സംവദിക്കും. എക്സ്പോ എക്സ്പർട്ട് ഡയറക്ടർ കെ. അഹമ്മദ് ജുനൈസ് മോഡറേറ്ററാകും. പുതുകാലത്തെ ഭവനനിർമാണ രീതികളും ഇന്റീരിയർ, എക്സ്റ്റീരിയർ ഡിസൈനിങ്ങുമെല്ലാം ചർച്ചയാകുന്ന സെഷനുകളിൽ പ്രേക്ഷകർക്കും പങ്കെടുക്കാം. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങൾ പാനലിസ്റ്റുകളോട് ചോദിക്കാനും അവസരമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.